പൊയിലൂർ(കണ്ണൂർ): താളം തെറ്റിയ ജീവിത രീതിയിൽ ആരോഗ്യ സംരക്ഷണം ഒരു വെല്ലുവിളിയാണെന്നും അതുകൊണ്ട് തന്നെ നമ്മളെല്ലാവരും ആരോഗ്യ സംരക്ഷണത്തിനായി കരുതൽ എടുക്കണമെന്നും, അതിന് സഹായകമാകുന്ന ഒരു പ്രവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും സേവാഭാരതി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സേവാഭാരതി സംസ്ഥാന സെക്രട്ടറി എം രാജീവൻ പറഞ്ഞു.
സേവാഭാരതി തൃപ്പങ്ങോട്ടൂരും, മലബാർ മെഡിക്കൽ കോളേജ് ഉള്ള്യേരിയും , ശ്രീ ആഞ്ജനേയ ഡെന്റൽ കോളേജും സംയുക്തമായി വടക്കെ പൊയിലൂർ ജി കോംപ്ലക്സിൽ സംഘടിപ്പിച്ച ക്യാമ്പിൽ സൗജന്യ വൃക്ക രോഗ നിർണയം, ഹൃദയ പരിശോധന, ദന്ത പരിശോധനയും, പരിചരണവും, നേത്ര രോഗ നിർണയം,ജനറൽ മെഡിസിൻ വിഭാഗം,ബി പി, ഷുഗർ, എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ നൂറുകണക്കിന് രോഗികൾ പരിശോധന നടത്തുകയും ചികിത്സ നേടുകയും ചെയ്തു.
കാട്ടോത്ത് കോംപ്ലക്സിൽ സേവാഭാരതി പഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘടാനവും എം രാജീവൻ നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ പി പി സുരേന്ദ്രൻ മാസ്റ്റർ, എ കെ ഭാസ്കരൻ, സുധാവാസു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. സേവാഭാരതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദ്മജ വിനോദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനുള്ള തുക എ. പ്രജീഷ് സമർപ്പിക്കുകയും ചെയ്തു. ജോയിൻ സെക്രട്ടറി സുരേഷ് വന്മേരി സ്വാഗതവും സെക്രട്ടറി പി ടി റീജിത്ത് നന്ദിയും പറഞ്ഞു.
Discussion about this post