ജൽ ജീവൻ മിഷൻ അടക്കമുള്ള പദ്ധതികളിലൂടെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് കേന്ദ്രസർക്കാരെന്ന് ഏരൂർ ഗ്രാമപഞ്ചായത്ത് അംഗവും സഹ്യസമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പിനി ഡയറക്ടർ ബോർഡ് മെമ്പറുമായ സുമൻ ശ്രീനിവാസൻ. കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണാർത്ഥം നടന്നുവരുന്ന വികസിത ഭാരത സങ്കസൽപ്പ യാത്രയുടെ കരവാളൂർ ഗ്രാമപഞ്ചായത്തിലെ സമ്മേളനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിറകടുപ്പിലെ പുക കൊണ്ട് കഷ്ടത അനുഭവിച്ച സ്ത്രീജനങ്ങൾക്ക് ഉജ്വൽ യോജന വഴി ഗ്യാസ് കണക്ഷൻ നൽകിയ കേന്ദ്രസർക്കാർ കോവിഡ് കാലത്ത് തുടങ്ങി വെച്ച സൗജന്യ റേഷൻ വിതരണം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി വളർന്നു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ വികസനപ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹകരണം അവശ്യമാണെന്നും സുമൻ പറഞ്ഞു.കേരള ഗ്രാമീൺ ബാങ്ക് അഞ്ചൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ കൊല്ലം ജില്ലാ ലീഡ് ബാങ്ക് മാനേജർ അരുണിമ വി.റ്റി, കേരള ഗ്രാമീൺ ബാങ്ക് അഞ്ചൽ ബ്രാഞ്ച് മാനേജർ നിഷാന്ത്, സഹ്യ സമൃദ്ധി FPO എം.ഡി.ബി.സുധീർകുമാർ,ഡയറക്ടർ ബോർഡ് മെമ്പർ തോമസ് കുരുവിള, ഏരൂർ ഗ്രാമപഞ്ചായത്ത് അംഗം പി.വിഷ്ണു തുടങ്ങിയർ സംസാരിച്ചു.പ്രോഗ്രാം കോഡിനേറ്റർ മനു മോഹൻ യാത്രയുടെ പ്രതിജ്ഞ ചൊല്ലികൊടുത്തു. കൃഷി വിജ്ഞാൻ കേന്ദ്രം ആഗ്രോമെറ്റ് ഓഫീസർ സഫിയ,FACT ഉദ്യോഗസ്ഥൻ മിഥുൻ എന്നിവർ കാർഷിക മേഖലയിലെ വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിശദീകരിച്ചു.പോസ്റ്റൽ വകുപ്പിലെ സ്കീമുകളെക്കുറിച്ച് വിനുകുമാർ,നെഹ്‌റു യുവ കേന്ദ്രയെക്കുറിച്ച് ജിഷ്ണു പിള്ള എന്നിവർ സംസാരിച്ചു.കരവാളൂർ AMMHS ലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ശിഖ ഇന്ഡേൻ സർവീസ് മുഖാന്തിരം ഉജ്വൽ യോജന ഉപഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു.സഹ്യസമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പിനിയുടെ സ്റ്റാളും ഒരുക്കിയിരുന്നു.
Discussion about this post