കോട്ടയം: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്തരുടെ സൗകര്യാർത്ഥം ചെന്നൈ-കോട്ടയം വന്ദേഭാരത് എക്‌സ്പ്രസ് പ്രത്യേക സർവീസ് നടത്തും. ബൈ വീക്ക്‌ലി സ്‌പെഷ്യൽ സർവീസ് എന്ന രീതിയിലാണ് സർവീസ് എത്തുന്നത്. ജനുവരി ഏഴ്, 14 എന്നീ തീയതികളിൽ ചെന്നൈയിൽ നിന്നും കോട്ടയത്തേക്ക് സർവീസ് നടത്തും.
കോട്ടയത്ത് നിന്ന് ചെന്നൈയിലേക്ക് ജനുവരി 8, 15 തീയതികളിലാകും തിരികെ സർവീസ് ഉണ്ടാകുക. ചെന്നൈ- കോട്ടയം സർവീസ് പുലർച്ചെ 4.30-ന് പുറപ്പെട്ട് വൈകുന്നേരം 4.15-ഓടെ കോട്ടയത്ത് എത്തും. മടക്കയാത്ര പുലർച്ചെ 4.40-ന് ആരംഭിക്കും. വൈകുന്നേരം 5.15-ഓടെയാണ് ചെന്നൈയിൽ എത്തുക. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നീ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ടിക്കറ്റിന്റെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post