സന്നിധാനം : മകരമാസ പൂജ സമയത്തെ ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. ജനുവരി 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. ജനുവരി 16ന് 50,000 പേര്‍ക്കും 17 മുതല്‍ 20 വരെ പ്രതിദിനം 60,000 പേര്‍ക്കും ദര്‍ശനത്തിനായി ബുക്ക് ചെയ്യാം.
ഈ ദിവസങ്ങളില്‍ പമ്പ, നിലക്കല്‍, വണ്ടിപ്പെരിയാര്‍ എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ മാത്രം സ്പോട്ട് ബുക്കിങ് അനുവദിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ശബരിമല മണ്ഡല വിളക്ക് തിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് നിയന്ത്രിക്കുന്നതിനായി സ്പോട്ട് ബുക്കിങ്ങിന് ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Discussion about this post