കൊച്ചി : പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും മലയാളത്തിലാണ് പ്രസംഗത്തിന് തുടക്കം കുറിച്ചത്്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ പുതിയ ഡ്രൈ ഡോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കേരളീയര്‍ക്കും എന്റെ നല്ല നമസ്‌കാരം, ഇന്ന് തനിക്ക് വളരെ സൗഭാഗ്യ ദിവസമാണ്. ഗുരുവായൂരപ്പന്റെ ദര്‍ശനം ലഭിച്ചു. തൃപ്പയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്താനായി. കുറച്ചു ദിവസം മുമ്പ് അയോധ്യയില്‍ മഹര്‍ഷി വാത്മീകി എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ കേരളത്തിലെ നാലമ്പല ദര്‍ശനത്തെ കുറിച്ച് പ്രതിപാദിച്ചിരുന്നു.
കേരളത്തില്‍ വളരെ ഭക്തിയോടെയാണ് നാലമ്പല ദര്‍ശനം നടത്തുന്നത്. അയോധ്യ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ വേളയില്‍ നാലമ്പല ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. അത് ഇന്ന് പലര്‍ക്കുമറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ 4000 കോടി പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തിയത്. ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ ദര്‍ശനം നടത്തിയശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ സൗഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ തിരിച്ചെത്തിയത്.
Discussion about this post