കൊച്ചി: 2024 മാർച്ച് 9, 10 തീയ്യതികളിൽ എറണാകുളം ഭാസ്കരീയം കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന സോഷ്യൽ മീഡിയ കോൺഫ്ലുൻസ് ലക്ഷ്യ 2024ന്റെ സ്വാഗത സംഘ രീപികരണ യോഗം ഭാസ്കരീയം കോൺഫറൻസ് ഹാളിൽ നടന്നു.



കെ. സി നരേന്ദ്രൻ അധ്യക്ഷനായ 101 അംഗ സ്വാഗത സംഘം കൊച്ചി മഹാനഗർ കാര്യവാഹ് കെ. എം രതീഷ് പ്രഖ്യാപിച്ചു.
സംവിധായകൻ വിഷ്ണു മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ എസ് എസ് പ്രാന്ത സഹ പ്രചാർ പ്രമുഖ് പി. ഉണ്ണികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. പ്രാന്ത സോഷ്യൽ മീഡിയ ആയാം പ്രമുഖ് വി. വിശ്വരാജ് പരിപാടിയുടെ കാര്യപരിപാടി വിശദീകരിച്ചു. ജീവൻ ലാൽ നന്ദിയും പറഞ്ഞു.
മാർച്ച് 9ന് ജില്ലാ തല ടോളി അംഗങ്ങളുടെ കാര്യശാലയും 10ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ കോൺഫ്ലുൻസും നടക്കുമെന്ന് വി. വിശ്വരാജ് അറിയിച്ചു. 1000 അധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post