തിരുവനന്തപുരം: ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വിവേചനം മാറ്റേണ്ടണ്ടസമയമായെന്ന് മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം.
ആര്‍എസ്എസ് മുസ്ലീം വിരുദ്ധമാണെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് പറഞ്ഞത് ഹിന്ദുവായാലും മുസ്ലീം ആയാലും ക്രിസ്ത്യന്‍ ആയാലും ഭാരതീയര്‍ക്ക് ഒരേ ഡിഎന്‍എ ആണെന്നാണ്. ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുടെ പ്രസംഗം അദ്ദേഹത്തെ ലോക ജനതയുടെ നേതാവാക്കി മാറ്റിയെന്നും ഡോ. അബ്ദുള്‍ സലാം പറഞ്ഞു.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ രചിച്ച് ഇന്‍ഡസ്‌ക്രോള്‍ ദല്‍ഹി പ്രസിദ്ധീകരിച്ച ‘ദേശീയ സ്വത്വത്തിനായുള്ള പോരാട്ടം: ഇന്നലെ, ഇന്ന്, നാളെ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഡോ. അബ്ദുള്‍ സലാമിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയായിട്ടും നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിവരുന്നു എന്നത് ദുര്യോഗമാണെന്ന് ആര്‍. സഞ്ജയന്‍ പറഞ്ഞു. ഗ്രന്ഥകര്‍ത്താവ് ജെ. നന്ദകുമാര്‍ മറുപടി പ്രസംഗം നടത്തി. പരാജയത്തെ മഹത്വവല്‍ക്കരിച്ചാണ് ഭാരത സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ മുതല്‍ ആഗസ്ത് വരെ തുടരുന്ന കുളച്ചല്‍ യുദ്ധത്തെ മറികടന്ന് വെറും 11 മണിക്കൂര്‍ മാത്രം നടന്ന പ്ലാസി യുദ്ധത്തെ മഹത്വവല്‍ക്കരിക്കുകയാണ് ചരിത്രകാരന്മാര്‍ ചെയ്തത്. കൊളോണിയല്‍ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബാക്കിനില്‍ക്കുകയാണ്. രാജ്യത്തെ ഭാരതമെന്നോ ഇന്ത്യയെന്നോ വിളിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ആത്മാഭിമാനം ഉണ്ടാകണമെങ്കില്‍ ഭാരതം എന്ന പേരിലൂടെ മാത്രമേ സാധിക്കൂ എന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.
മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ മുന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജി. ഗോപിനാഥ് അധ്യക്ഷനായി. മാധ്യമപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ് ബാബു പുസ്തകപരിചയം നടത്തി. തപസ്യ ജില്ല വര്‍ക്കിങ് പ്രസിഡന്റ്‌കെ.വി. രാജേന്ദ്രന്‍, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജെ. നന്ദകുമാര്‍ തന്നെ രചിച്ച ദി സ്ട്രഗിള്‍ ഫോര്‍ നാഷണല്‍ സെല്‍ഫ്ഹുഡ് എന്ന ഇംഗ്ലീഷ് കൃതിയുടെ മലയാളം പതിപ്പാണ് ദേശീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഇന്നലെ ഇന്ന്, നാളെ എന്ന പുസ്തകം.
Discussion about this post