തിരുവനന്തപുരം: എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷ നടത്താന്‍ പണമില്ലാത്തതിനാല്‍ സ്‌കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പണം കണ്ടെത്താനാണ് പുതിയ വഴി തേടിയത്.
സര്‍ക്കാരില്‍ നിന്ന് പണം ലഭ്യമാകുമ്പോള്‍ സ്‌കൂളുകള്‍ക്ക് ചെലവാകുന്ന പണം തിരികെ നല്‍കുമെന്നാണ് ഉത്തരവിലുളളത്.
സ്‌കൂളുകളുടെ ദൈനംദിന ചെലവുകള്‍ക്കായുള്ള പിഡി അക്കൗണ്ടില്‍ നിന്ന് പണമെടുക്കാന്‍ അനുമത് ആവശ്യപ്പെട്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. തുടര്‍ന്നാണ് അനുമതി നല്‍കി ഉത്തരവിറക്കിയിരിക്കുന്നത്. പണം ലഭിക്കുന്ന മുറയ്‌ക്ക് തിരികെ നിക്ഷേപിക്കണം.
മുന്‍ വര്‍ം ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പില്‍ 21 കോടി രൂപയും വിഎച്ച്എസ്ഇക്ക് 11 കോടി രൂപയും എസ്എസ്എല്‍സി ഐടി പരീക്ഷയ്‌ക്ക് 12 കോടി രൂപയും ചെലവായി. 2022- 23 അധ്യയന വര്‍ഷം ആകെ പരീക്ഷ നടത്തിപ്പിന് ചെലവായ 44 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കുടിശികയായുള്ളത്. ഈ കുടിശിക നിലവിലുളളപ്പോഴാണ് പുതിയ നീക്കം.
Discussion about this post