വയനാട്ടിലേക്ക് മത്സരിക്കാൻ ചുരം കയറുന്ന ആനിരാജ, സിദ്ധാർത്ഥിന്റെ മരണത്തിൽ ഇതുവരെ പ്രതികരണംപോലും നടത്താത്തത് ഇരട്ടത്താപ്പാണെന്ന് എബിവിപി ദേശീയ നിർവാഹക സമിതിയംഗം യദുകൃഷ്ണൻ . കേരളത്തിനുപുറത്ത് ഈച്ച പാറിയാൽ പോലും അലമുറയിടുന്ന ആനിരാജ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയെ പരസ്യ വിചാരണ ചെയ്ത് കൊന്നത് അറിഞ്ഞ മട്ടില്ല.
വയനാട്ടിൽ ലോക്സഭാ മത്സരത്തിന് ഒരുങ്ങുന്ന ആനിരാജ മനുഷ്യത്വം തരിമ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ സിദ്ധാർത്ഥിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയുമാണ് വേണ്ടത്. മനുഷ്യത്വ ഹീനമായ റാഗിങ്ങ് അരങ്ങേറിയിട്ടും വിഷയത്തിൽ പ്രതികരണം പോലും നടത്താതെ വാ മൂടിക്കെട്ടി വയനാട്ടിൽ മത്സരിക്കാൻ ഇറങ്ങുന്ന ആനിരാജയുടെ ഇരട്ടത്താപ്പ് പൊതുജനം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post