കൊച്ചി: സമൂഹത്തിനായി ഏറെ വിലപ്പെട്ട സേവനങ്ങള്‍ നല്‍കുന്നവരാണ് ഡോക്ടര്‍മാരെന്നും സമൂഹത്തിന് എന്നും കരുതലും സ്നേഹവും നല്‍കാന്‍ അവര്‍ക്ക് കഴിയണമെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. കൊച്ചി അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്റെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ നിര്‍ണായകമായ യാത്രയില്‍ ഡോക്ടര്‍മാരുടെ പങ്ക് വളരെ വലുതാണെന്നും സമൂഹത്തിന്റെയാകെ മുറിവുകളുണക്കുന്നവരാണെന്ന ബോധമാണ് ഡോക്ടര്‍മാരെ നയിക്കേണ്ടതെന്നും തമിഴ്നാട് ഗവര്‍ണര്‍ പറഞ്ഞു.
പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം സംഭവിക്കുന്ന ഈ കാലഘട്ടത്തില്‍ ലോകത്തിന്റെ പ്രതീക്ഷ വിദ്യാര്‍ത്ഥികളിലാണെന്ന് അമൃത വിശ്വവിദ്യാപീഠത്തിന്റെ ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉപഹാരം സമ്മാനിച്ചു. തുടര്‍ന്ന് ഗവര്‍ണറും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉന്നതവിജയം നേടിയവര്‍ക്കുള്ള മെഡലുകളും സമ്മാനിച്ചു.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.പി ഗിരീഷ് കുമാര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ.എസ.് അശ്വതി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ശോഭ നായര്‍, ഫാര്‍മക്കോളജി വിഭാഗം മേധാവി ഡോ. പ്രിന്‍സി ലൂയിസ്, ഓര്‍ത്തോപീഡിക്സ് വിഭാഗം പ്രൊഫസര്‍ ഡോ. ചന്ദ്രബാബു, ഫോറന്‍സിക് മെഡിസിന്‍ പ്രൊഫ. ഡോ. യു.കെ. രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Discussion about this post