തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തോന്നിയ പോലുള്ള ധനവിനിയോഗം മൂലം കേരളം സാമ്പത്തിക പിന്നാക്കാവസ്ഥയിലായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സാംസാരിക്കുകയായിരുന്നു അവര്‍. കടമെടുത്തു മുടിഞ്ഞ സംസ്ഥാനത്തിന്റെ എല്ലാ ഭാരവും ജനങ്ങളുടെ തോളിലാണ്. രാജ്യത്തെ കടക്കെണിയിലായ ഒരു ജനതയാണ് കേരളത്തിലേത്. ഇത് ജനങ്ങളുടെ കുറ്റമല്ല. മാറിമാറി വന്ന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥത കൊണ്ട് മാത്രമാണ് ഈ സ്ഥിതി വന്നത്.
കേരള മോഡല്‍ എന്നൊക്കെ പറയുമ്പോഴും കേരളത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണനഗര വികസനം തുടങ്ങിയവയെല്ലാം ദേശീയ നിലവാരത്തിനും താഴെയാണ്. മികച്ച മാനവശേഷിയുള്ള ഒരു യുവ സമൂഹമാണ് കേരളത്തിലേത്. സംരംഭകത്വത്തിനോ വ്യവസായങ്ങള്‍ കൊണ്ടു വരുന്നതിനോ ഈ സംസ്ഥാനത്തിനാകുന്നില്ല. കേരളത്തിലെ യുവസമൂഹത്തിന്റെ അവസ്ഥ സങ്കടകരമാണെന്നും നിര്‍മല പറഞ്ഞു. മോദി അധികാരത്തില്‍ വന്നതിനുശേഷം 2024 മാര്‍ച്ച് വരെ 1.58 ലക്ഷം കോടി രൂപയാണ് നല്കിയിട്ടുള്ളത്. ഫിനാന്‍സ് കമ്മിഷന്റെ ശുപാര്‍ശ ഇല്ലാതെ പലിശ രഹിത വായ്പാ ഇനത്തില്‍ 2021ല്‍ 2224 കോടി രൂപയാണ് കൊടുത്തത്. മോദി കൊടുത്തതിനെക്കുറിച്ചു പറയുന്നില്ല.
മോദി പറഞ്ഞത് ജനങ്ങള്‍ക്കായി നല്കിയിട്ടുണ്ട്. അതില്‍ പാര്‍ട്ടി നോക്കിട്ടില്ല. കുടിവെള്ളം എല്ലാവര്‍ക്കും നല്കി. എല്ലാത്തരം മനുഷ്യവിഭാഗങ്ങളേയും ചേര്‍ത്ത് പിടിക്കുകയാണ് മോദി സര്‍ക്കാര്‍. ആ വിശ്വാസമാണ് വീണ്ടും മോദിയെ ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിക്കാന്‍ പോകുന്നത്. അതില്‍ തിരുവനന്തപുരത്തിന്റെ പങ്കാളിത്തവും വേണം.
കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല, പാപ്പര്‍ സംസ്ഥാനത്ത് ഞങ്ങള്‍ പോകുന്നില്ലെന്നാണ് വന്‍കിട വ്യവസായികള്‍ പറയുന്നത്. കേരളത്തില്‍ വ്യവസായികളെ ഭീഷണിപ്പെടുത്തുന്നു. കിറ്റക്‌സ് കമ്പനി തെലങ്കാനയ്‌ക്ക് പോയി. നാട് നന്നാകണം എന്നില്ല. തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് കേരളത്തില്‍. അഴിമതിയുടെ പരമ്പരയാണ് നടക്കുന്നത്, നിര്‍മല സീതാരാമന്‍ പറഞ്ഞു.
‘ഇനി കാര്യം നടക്കും’ തെരഞ്ഞെടുപ്പ് ഗാനം നിര്‍മല സീതാരാമന്‍ പ്രകാശനം ചെയ്തു. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍, മഹാരാഷ്‌ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത റാവു, പി.കെ കൃഷ്ണദാസ്, ഒ. രാജഗോപാല്‍, കെ.രാമന്‍പിള്ള, കുമ്മനം രാജശേഖരന്‍, എം.എസ്. കുമാര്‍, ടി.പി ശ്രീനിവാസന്‍, സി.ശിവന്‍കുട്ടി, ചെങ്കല്‍ രാജശേഖരന്‍ നായര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, പേരൂര്‍ക്കട ഹരികുമാര്‍, ജെ.ആര്‍. പദ്മകുമാര്‍, പത്മജവേണുഗോപാല്‍, മഹേശ്വരന്‍ നായര്‍, തമ്പാനൂര്‍ സതീഷ്, പത്മിനി തോമസ്, പ്രമീളാ ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post