ആലപ്പുഴ: മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുന്നതിലൂടെയാണ് രാഷ്‌ട്ര നിര്‍മാണം സാധ്യമാക്കേണ്ടതെന്ന് ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ പറഞ്ഞു. സക്ഷമയുടെ വാര്‍ഷിക യോജന ബൈഠക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ അവഗണിക്കപ്പെടുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന പ്രവര്‍ത്തനമാണ് സക്ഷമ ചെയ്യുന്നതെന്നും ഇത്തരം മാതൃകകള്‍ എന്നും രാഷ്‌ട്ര നിര്‍മാണത്തിന് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.ആര്‍. മേനോന്‍ അധ്യക്ഷനായി. ജനറല്‍സെക്രട്ടറി ടി. എം. കൃഷ്ണകുമാര്‍, ദേശീയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post