കൊച്ചി: രാജ്യത്ത് നടന്നിട്ടുള്ള സമര ചരിത്രങ്ങളില്‍ മുനമ്പം വഖഫ് വിരുദ്ധ സമരം ഇടംപിടിക്കുമെന്നും ഇത് കേവലം മുനമ്പത്തിനു വേണ്ടി മാത്രമുള്ള സമരം അല്ലെന്നും രാജ്യത്തിനുവേണ്ടിയുള്ള സമരമാണെന്നും ഭാരതീയ മത്സ്യ മസ്ദൂര്‍ മഹാസംഘ് (ബിഎംഎസ്) ദേശീയ ട്രഷറര്‍ എ.ഡി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
ഒരു ഭീകര വൈറസ് പോലെ രാജ്യത്തിന് അതിദാരുണമായ പ്രത്യാഘാതമാണ് വഖഫ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ദേശീയശക്തികള്‍ ഈ രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം അത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കും. മുനമ്പം തീരദേശത്തെ യുവാക്കളുടെ സംഘടനയായ സൂര്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന അമ്മമാരുടെ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പൂര്‍വികര്‍ സ്വന്തം അധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ പണം കൊണ്ടു വാങ്ങിയ മണ്ണില്‍ നിന്ന് കുടിയിറങ്ങണമെന്ന് പറഞ്ഞപ്പോള്‍ ഹതഭാഗ്യരായി മാറിയ മുനമ്പത്തിന്റെ നിലവിളിയാണ് ഈ സമരം. ഈ സമരം വിജയം കാണുംവരെ മുന്നോട്ടുപോകുമെന്നും അതിന് ദേശീയശക്തികളുടെ സര്‍വപിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റാലിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഫാ. ആന്റണി സേവിയര്‍ തറയിലും ക്ലബ്ബ് ഭാരവാഹികളും റാലിക്ക് നേതൃത്വം നല്‍കി.
Discussion about this post