VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സൈനികമേഖലകളിലെ വഖഫ് അവകാശവാദം ഗുരുതരം: ലഫ്. കേണല്‍ വി.കെ. ചതുര്‍വേദി

VSK Desk by VSK Desk
2 December, 2024
in കേരളം
ShareTweetSendTelegram

കണ്ണൂര്‍: സൈനിക മേഖലകളിലെ വഖഫ് അവകാശവാദവും നുഴഞ്ഞ് കയറ്റവും ഗൗരവത്തോടുകൂടി കാണണമെന്ന് ലഫ്. കേണല്‍ വി.കെ. ചതുര്‍വേദി. കണ്ണൂരിലുള്‍പ്പടെ സമാനമായ സാഹചര്യമുണ്ട്. ഇതിനെ ലളിതവല്‍ക്കരിച്ച് കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ അഖിലഭാരതീയ പൂര്‍വ സൈനിക സേവാപരിഷത്ത് 25-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതവിഭജനത്തിന്റെ പരിണിതഫലമാണ് ഇന്ന് ബംഗ്ലാദേശില്‍ നാം കാണുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ നമ്മുടെ സഹോദരന്‍മാര്‍ വേട്ടയാടപ്പെടുകയാണ്. ഇതിനെതിരെ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ പ്രതിഷേധമുയരണം. അതിര്‍ത്തികടന്നുള്ള കുടിയേറ്റം ഭാരതം നേരിടുന്ന വലിയവെല്ലുവിളിയാണ്. ഇത്തരത്തില്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് നിയന്ത്രണങ്ങളില്ലാതെ കുടിയേറുന്നത് നമ്മുടെ ആഭ്യന്തര സുരക്ഷിതത്വത്തെ ബാധിക്കും. ഇത്തരക്കാരെ സഹായിക്കുന്ന പ്രവണത പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ച സൈനികര്‍ക്ക് നമ്മുടെ രാജ്യത്തോട് വലിയ ഉത്തരവാദിത്വങ്ങളുണ്ട്. പൂര്‍വസൈനിക സേവാപരിഷത്ത് പ്രവര്‍ത്തിക്കുന്നത് രാഷ്‌ട്രഹിതത്തിനനുഗുണമായ കാഴ്ചപ്പാടോടുകൂടിയാണ്. കേരളത്തിലെ 14 ജില്ലകളിലും സംഘടനയ്‌ക്ക് സജീവ പ്രവര്‍ത്തനമുണ്ടെന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ പാംഗ്രൂവ് ഹെറിട്ടേജില്‍ (സിഎഫ്എന്‍ തോമസ് ചെറിയാന്‍ നഗര്‍) കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന യോഗം ഇന്നലെ സമാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുനൂറോളം പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. വിവിധ സംസ്ഥാനങ്ങങില്‍ നിന്നുള്ള സംസ്ഥാന അധ്യക്ഷന്‍മാരും സെക്രട്ടറിമാരും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ വാര്‍ വെറ്ററന്‍ മേജര്‍ ഫ്രിന്‍സ് ജോസ് എസ്എം (റിട്ട), ശൗര്യചക്ര പി.വി. മനീഷ് തുടങ്ങിയവരെ ആദരിച്ചു. അടുത്ത സമ്മേളനം 2025ല്‍ രാജസ്ഥാനിലെ ജെയ്പൂരില്‍ നടക്കും.

ShareTweetSendShareShare

Latest from this Category

സിനിമയെ സ്വപ്നം കണ്ടാൽ സിനിമയിൽ വിജയിക്കും: കോട്ടയം രമേശ്

ഭാരതീയ മനശാസ്ത്രവും യോഗയും: പൈതൃകിന്റെ നേതൃത്വത്തിൽ ത്രിദിന ദേശീയ സെമിനാർ നാളെ

നൂറ്റഞ്ചാം വയസ്സിലും ഊര്‍ജ്ജസ്വലൻ; യോഗയുടെ മായാജാലത്തിൽ ജീവിതം സമർപ്പിച്ച ഉപേന്ദ്രനാശാൻ

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

വായനാദിനാചരണം നടത്തി

“കട്ട് യുവർ ഷോട്ട്സ്” ക്യാമറ ശിൽപശാല നാളെ കോട്ടയത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മുരുകഭക്ത സംഗമത്തിന് ഒരുങ്ങി മധുര; അറുപടൈ മുരുകനെ ദർശിക്കാൻ പതിനായിരങ്ങൾ

സിനിമയെ സ്വപ്നം കണ്ടാൽ സിനിമയിൽ വിജയിക്കും: കോട്ടയം രമേശ്

ഭാരതീയ മനശാസ്ത്രവും യോഗയും: പൈതൃകിന്റെ നേതൃത്വത്തിൽ ത്രിദിന ദേശീയ സെമിനാർ നാളെ

യോഗ സൈനികരെ ശാരീരികമായി മാത്രമല്ല മാനസികമായും സജ്ജരാക്കുന്നു; ഉദംപൂരിൽ സൈനികർക്കൊപ്പം യോഗ ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

നൂറ്റഞ്ചാം വയസ്സിലും ഊര്‍ജ്ജസ്വലൻ; യോഗയുടെ മായാജാലത്തിൽ ജീവിതം സമർപ്പിച്ച ഉപേന്ദ്രനാശാൻ

യോഗ ‘ലോകത്തെ സുഖപ്പെടുത്തുന്ന ഒരു പുരാതന ഭാരത സമ്മാനം’: പ്രധാനമന്ത്രി

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies