കൊച്ചി: സുകൃതം ഭാഗവത യജ്ഞസമിതിയുടെ 2024 ലെ പുരസ്‌കാരത്തിന് മാതാ അമൃതാനന്ദമായിമഠം അന്താരാഷ്‌ട്ര ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരിയെ തെരഞ്ഞെടുത്തു. വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷനും ജസ്റ്റിസ് എം. രാമചന്ദ്രന്‍, ജസ്റ്റിസ് ആര്‍. ഭാസ്‌ക്കരന്‍, ഡോ.വി.പി ഗംഗാധരന്‍, ശ്രീകുമാരി രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
പുരസ്‌കാര സമര്‍പ്പണം 21 ന് രാവിലെ 11.30ന് സ്വാമി ഉദിത് ചൈതന്യയുടെ കാര്‍മികത്വത്തില്‍ യജ്ഞവേദിയില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിക്കും.
Discussion about this post