VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഓപ്പറേഷൻ സിന്ദൂർ; മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം: എസ്. ഗുരുമൂർത്തി

VSK Desk by VSK Desk
22 May, 2025
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം : ഓപ്പറേഷൻ സിന്ദൂർ: മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം (“Operation Sindoor: Paradigm Shift from Candle Light to BrahMos”) എന്ന വിഷയത്തിൽ രാജ്ഭവനിൽ നടന്ന സെമിനാർ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ എസ്. ഗുരുമൂർത്തി ഉദ്ഘാടനം ചെയ്തു.

മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം’എന്ന വിഷയത്തിൽ സംസാരിച്ച ഗുരുമൂർത്തി, ഓപ്പറേഷൻ സിന്ദൂറിന്റെ ഈ കാതലായ വശം ചർച്ചകളിൽ അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

ഭൂതകാലത്തിൽ തളച്ചിടപ്പെട്ട രാജ്യമാണ് പാകിസ്ഥാനെന്ന് ചിന്തകനായ എസ് ഗുരുമൂർത്തി പറഞ്ഞു, ഭൂതകാലത്തിൽ തളച്ചിടപ്പെട്ടവർക്ക് ഭാവികാലത്തേക്ക് യാത്ര സാധ്യമല്ല,പരിഷ്കൃത ലോകത്തിന് ചേർന്ന പ്രൊഫഷണൽ സൈന്യമല്ല പാകിസ്ഥാന്‍റെതെന്നും എസ് ഗുരുമൂർത്തി. പഹൽഗാം ആക്രമണവും ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കേരള രാജ്ഭവൻ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

“ഓപറേഷൻ സിന്ദൂർ ഒരു വാർത്ത മാത്രമായി കാണാൻ കഴിയുന്നതല്ല,പഹൽഗം വിവിധ ആക്രമണങ്ങളുടെ തുടർച്ചയാണ്.പാകിസ്ഥാൻ ഉണ്ടായത് വെറുപ്പിൽ നിന്നാണ്. നാം അത് മനസ്സിലാക്കുന്നു, അത് നാം ഭൂതകാലത്തിൽ ഉപേക്ഷിച്ചു, പാകിസ്ഥാൻ പക്ഷെ അങ്ങനെയല്ല. ഇന്ത്യയോടുള്ള വെറുപ്പ് ഒഴിവാക്കിയാൽ പാകിസ്ഥാന് ദേശീയ ഐക്യമില്ല.അവരുടെ മിസൈലുകൾക്കൂ പേര് നൽകുന്നതിൽ പോലും ഭാരത വിരുദ്ധതയാണ്.
ഭരണഘടന സ്ഥാപിക്കും മുമ്പ് അതിന്റെ സൃഷ്ടാക്കളെ കൊന്നൊടുക്കുന്നതാണ് പാകിസ്ഥാനിലെ രീതി തന്നെ” ഗുരുമൂർത്തി പറഞ്ഞു.

“പാകിസ്ഥാൻ 34 വർഷം സൈനിക ഭരണത്തിൽ കീഴിലായിരുന്നു.ഒരു സൈന്യത്തിന് രാജ്യം ലാഭിക്കുന്നത് പോലെയാണ് പാകിസ്ഥാന്റെ അവസ്ഥ.
പാകിസ്ഥാൻ വ്യാപാര വ്യവസായ മേഖലയിൽ 70 ശതമനവും പട്ടാളത്തിന്റേതാണ്. വിദേശ സഹായങ്ങൾ പോലും സൈന്യം സ്വന്തം ആവശ്യങ്ങൾക്കായി ഉപയാഗിച്ചു.’ഗുരുമൂർത്തി ആരോപിച്ചു.

“മുംബൈ ആക്രമണ മുണ്ടായിട്ടും മെഴുകുതിരി കത്തിക്കാനാണ് അന്നത്തെ പ്രധാനമന്ത്രി ശ്രമിച്ചത്. യുദ്ധത്തിൽ പോലും ആക്രമണോത്സുകത കാട്ടാത്തവരായിരുന്നു നമ്മൾ.”മുംബൈ ആക്രമണത്തോട് രാജ്യം പ്രതികരിച്ച രീതി ചൂണ്ടിക്കാട്ടി ഗുരുമൂർത്തി കുറ്റപ്പെടുത്തി.

“നോൺ കോൺടാക്റ്റ് വാർഫെയറിൽ മോദി രാജ്യത്തെ മുന്നിൽ കൊണ്ടുവന്നു. അതിർത്തി കടന്നാൽ യുദ്ധമാണ്.അതിർത്തി ലംഘിക്കാതെയാണ് പാകിസ്ഥാന് ഭാരതം മറുപടി നൽകിയത്. സുവർണ ക്ഷേതത്തിനെ വരെ പകിസ്ഥാൻ ലക്ഷ്യമിട്ടു.അത് വഴി ഇന്ത്യയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനായിരുന്നു നീക്കം. മരണങ്ങൾ ഒഴിച്ച നിർത്തിയാൽ ഇന്ത്യയ്‌ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. നേവി ആക്രമിച്ചിരുന്നെങ്കിൽ പാകിസ്ഥാനിൽ സർവ നാശം വന്നേനെ.”ഗുരുമൂർത്തി പറഞ്ഞു.

“Operation Sindoor: Paradigm Shift from Candle Light to BrahMos”. (ഓപ്പറേഷൻ സിന്ദൂർ: മെഴുകുതിരി വെളിച്ചത്തിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള മാതൃകാ മാറ്റം) എന്ന വിഷയത്തിൽ രാജ്ഭവനിൽ നടന്ന സെമിനാർ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ എസ്. ഗുരുമൂർത്തി ഉദ്ഘാടനം ചെയ്തു. pic.twitter.com/Dx0HgvmBhX

— VISHWA SAMVAD KENDRAM (@vskkerala) May 21, 2025

ആദ്യ ദിനം തന്നെ നാം ലക്ഷ്യം നേടിയതാണ്, അതിനാൽ യുദ്ധം തുടരുന്നതിൽ അർത്ഥമില്ലാത്തതിനാലാണ് നാം സീസ് ഫയർ അംഗീകരിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.

എസ് 400 വാങ്ങുമ്പോൾ അമേരിക്ക ഉപരോധ ഭീഷണി മുഴക്കിയപ്പോൾ മോദി നിർമല സീതാരാമനെയ കൊണ്ട് വാഷിംഗ്ടണിൽ വച്ച് മറുപടി നൽകി എന്നും റാഫാൽ വാങ്ങുമ്പോൾ അത് തടയാൻ പ്രതിപക്ഷം ശ്രമിച്ചുഎന്നും ഗുരുമൂർത്തി ആരോപിച്ചു.

“അധികാരത്തിലേറിയപ്പോൾ മോദിയ്‌ക്ക് വിസ നിഷേധിച്ച രാജ്യങ്ങളുണ്ട്.പിന്നീട് ലോകത്തെ മിക്കവാറും രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചു.ലോക നേതാക്കൾ മോദിയെ പുകഴ്‌ത്തുന്നതാണ് പിന്നീട് കണ്ടത്. 21 രാജ്യങ്ങൾ അദ്ദേഹത്തിന് ഏറ്റവും വലിയ സിവിലയൻ ബഹുമതികൾ നൽകി. ഒരിക്കൽ വെറുക്കപ്പെട്ടയാൾ ലോകത്തെ ഏറ്റവും അംഗീകാരമുള്ള നേതാവായി.ഇന്നത്തെ മോദിയില്ലായിരുനെങ്കിൽ ഓപ്പറേഷൻ സിന്ദൂർ സാധ്യമാകില്ലായിരുന്നു.അമേരിക്കയെപ്പോലും ഞെട്ടിച്ചതാണ് സിന്ദൂർ. അതിർത്തി കടക്കാതെയുള്ള ആക്രമണം മുതൽ പാകിസ്ഥാൻ സീസ് ഫയർ ആവശ്യപ്പെട്ടത് വരെ മികച്ച നേട്ടങ്ങളാണ്”, മോദിയുടെ വളർച്ചയും അന്താരാഷ്‌ട്ര ബന്ധങ്ങളും സൂചിപ്പിച്ചു കൊണ്ട് ഗുരുമൂർത്തി പറഞ്ഞു.
വെള്ളവും രക്തവും ഒരുമിച്ചൊഴുകില്ലെന്ന് സന്ദേശം മോദി നൽകി.ഇപ്പോൾ പാകിസ്ഥാൻ വെള്ളത്തിനായി കേഴുന്നു എന്നും ഗുരു മൂർത്തി പറഞ്ഞു.

അമ്പത് കൊല്ലം കോൺഗ്രസിന് എടുക്കാൻ കഴിയാതിരുന്ന നിലപാടാണ് ഓപ്പറേഷൻ സിന്ദൂറിൽ ശശി തരൂർ സ്വീകരിച്ചതെന്ന് എസ് ഗുരുമൂർത്തി പറഞ്ഞു. ദേശീയ നിലപാടിനൊപ്പം തരൂർ നിന്നുവെന്നും അദ്ദഹം പറഞ്ഞു. പഴയ ഗാന്ധിയുടെ കാലത്തെ നിലപാടല്ല പുതിയ ഗാന്ധിയുടെ കാലത്ത് കോൺഗ്രസിന് എന്നാരോപിച്ച ഗുരുമൂർത്തി കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമായിരിക്കുന്നുവെന്നു കുറ്റപ്പെടുത്തി.

പഹൽഗാം ഭീകരാക്രമണത്തിൽ അന്തരിച്ച രാമചന്ദ്രന്റെ കുടുംബത്തെ ചടങ്ങിൽ ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആദരിച്ചു. പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രന്റെ കുടുംബത്തെ ഗവർണർ അനുശോചനം അറിയിച്ചു.

ഗവർണ്ണർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരി എസ് കർത്ത ഗുരുമൂർത്തിയെ പരിചയപ്പെടുത്തി. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ആർഎസ്എസ് ക്ഷേത്രീയ വിശേഷാൽ സമ്പർക്ക പ്രമുഖ് എ.ജയകുമാർ പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബം, മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ്.സേതുമാധവൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേരള യൂണിവേഴ്സിറ്റി വിസി മോഹൻ കുന്നുമ്മൽ തുടങ്ങിയവർ ഉൾപ്പെടെ പ്രൗഢ ഗംഭീരമായ ഒരു സദസ്സ് ഉണ്ടായിരുന്നു.

ShareTweetSendShareShare

Latest from this Category

എബിവിപി സംസ്ഥാന സമ്മേളന ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു

ബാലഗോകുലം സുകൃത കേരളം ഗോകുല കലായാത്ര സമാപിച്ചു

സമാജത്തെ ചൈതന്യധന്യമാക്കാന്‍ ഭാസ്‌കര്‍ റാവുജിക്കായി: സ്വാമി അനഘാമൃതാനന്ദപുരി

സേവനവും ത്യാഗവും ഭാരതത്തിന്റെ മുഖമുദ്ര : ഡോ. ആർ. വന്നിയരാജൻ

സംഘവും സമൂഹവും രണ്ടല്ല : ഗവർണർ

കൊച്ചി കായലിനെ ത്രസിപ്പിച്ച് വിജയഭേരി; ചെമ്പിലരയന്‍ സ്മൃതിയില്‍ഘോഷ് പ്രദര്‍ശനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

എബിവിപി സംസ്ഥാന സമ്മേളന ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു

ബാലഗോകുലം സുകൃത കേരളം ഗോകുല കലായാത്ര സമാപിച്ചു

സമാജത്തെ ചൈതന്യധന്യമാക്കാന്‍ ഭാസ്‌കര്‍ റാവുജിക്കായി: സ്വാമി അനഘാമൃതാനന്ദപുരി

രാഷ്ട്രവൈഭവയാത്ര സുഗമമാക്കേണ്ടത് യുവാക്കള്‍:രാംദത്ത് ചക്രധര്‍

ധാര്‍മ്മിക ഉണര്‍വ് സമൂഹം ചുമതലയായി കാണണം: ദത്താത്രേയ ഹൊസബാളെ

സംഘത്തിന്റെ സ്വീകാര്യത സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

യുവതലമുറ സാമൂഹിക മാധ്യമങ്ങൾക്ക് അടിമകളാവരുത് ;  എബിവിപിയുടെ സുപ്രധാന പരിപാടിയായ സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം ക്യാംപെയ്ന് തുടക്കമായി

സേവനവും ത്യാഗവും ഭാരതത്തിന്റെ മുഖമുദ്ര : ഡോ. ആർ. വന്നിയരാജൻ

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies