കോട്ടയം: സാദരണക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ കൊലപ്പെടുത്തുകയും, അങ്ങനെ ബന്ധുക്കൾ കൊലചെയ്യപ്പെട്ടു സിന്ദൂരം മായ്ക്കൻ നിർബന്ധിതരായ സഹോദരിമാരുടെ സങ്കടത്തിന് ഉത്തമനായ ഭരണാധികാരി നല്‍കിയ ബഹുമാനമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല ടീച്ചര്‍. വിവിധ മഹിളാസംഘടനകളുടെ ആഭിമുഖ്യത്തില്‍ മഹിളാ സമന്വയവേദി ജില്ലാ സമിതി നടത്തിയ സ്വാഭിമാന്‍ യാത്രയുടെ സമാപനത്തില്‍ ഗാന്ധിസ്‌ക്വയറില്‍ നടത്തിയ സ്വാഭിമാന്‍ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചര്‍.
ജീവന്‍ കളഞ്ഞു പൊരുതിയനേടിയ വിജയത്തെ പരാജയപ്പെടുത്തിയ ഭരണാധികാരി ഉണ്ടായിരുന്ന നാടാണ് ഭാരതം. എന്നാല്‍ ഇന്ന് മതംതിന്ന്, മതം അല്ലാതെ മറ്റൊന്നില്ലെന്ന് ചിന്തിക്കുന്ന ഭീകരവാദികള്‍ അതിര്‍ത്തികടന്ന് നടത്തിയ അക്രമണത്തെ ആകാശ അതിര്‍ത്തികടന്ന് സങ്കല്‍പ്പിക്കാനാകാത്തവിധം തിരിച്ചടി നല്‍കി ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ യശസ്സും പോരാട്ടവീര്യവും കാണിച്ച ഭരണാധികാരിക്ക് പിന്നില്‍ രാഷ്ട്രം ഒന്നാകെ അണിനിരന്നപ്പോള്‍, ലോകം മുഴുവന്‍ ഭാരതത്തിന്റെ തിരിച്ചടിക്ക് പിന്തുണ നല്‍കിയപ്പോള്‍ പ്രതിപക്ഷ നേതാവ് നഷ്ടങ്ങളുടെ കണക്ക് ചോദിക്കുന്ന തിരക്കിലായിരുന്നു. ഇത് ആരെ പ്രീണിപ്പിക്കാനാണെന്ന് ചോദിച്ച ടീച്ചര്‍, സര്‍ക്കാരിനും സൈന്യത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കേണ്ട സമയമാണിതെന്നും, രാജ്യത്തിനകത്തും പുറത്തുമുള്ള ക്ഷുദ്രജീവികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ മഹിളാ സമന്വയം ജില്ലാ സംയോജിക കെ.ജി. പ്രിയ അദ്ധ്യക്ഷയായി. അഡ്വ. കെ.സേതുലക്ഷ്മി, ബിന്ദു സൂരജ്, ബിന്ദുമോഹന്‍, സിന്ധു ബി. കോതശ്ശേരി എന്നിവര്‍ സംസാരിച്ചു. സ്വാഭിമാന്‍ സദസ്സിനോട് അനുബന്ധിച്ച് നഗരംചുറ്റി സ്വാഭിമാന്‍ യാത്രയും നടന്നു.
Discussion about this post