ആലപ്പുഴ: സംസ്ഥാനത്ത് ജൂലൈ 9 ന് ദേശീയ പണിമുടക്കിന്റെ ഭാഗമായി ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ ബോട്ടുകൾ സർവീസ് നടത്തിയില്ല. ജീവനക്കാർ എത്തി എങ്കിലും വകുപ്പ് ബോട്ട് ഓടിക്കാൻ അനുമതി നൽകിയില്ല. സമരം രാഷ്ട്രീയ പ്രേരിതമായതിനാലും ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത, ലീവ് സറണ്ടർ ഉൾപ്പെടെ മുഴുവൻ ആനുകൂല്യങ്ങളും നൽകേണ്ടത് കേരളം ഭരിക്കുന്ന ഇടതു സർക്കാർ ആയതിനാലും പണിമുടക്കിൽ നിന്ന് വിട്ടു നിൽക്കുന്നു എന്ന് ജോലിക്കെത്തിയ ജീവനക്കാർ പറഞ്ഞു. ജലഗതാഗത വകുപ്പിലെ സ്പെഷ്യൽ റൂൾ പരിഷ്കരണം 15 വർഷമായി വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുമായി സഹകരിക്കാതെ ജോലിക്കെത്തിയതെന്ന് ഒരു വിഭാഗം ജീവനക്കാർ പറഞ്ഞു. എന്നാൽ പണിമുടക്കിൽ പങ്കെടുക്കാഞ്ഞ എൻജിഒ സംഘ് അവരുടെ സേവനത്തിന്റെ ഭാഗമായി ബോട്ടുകൾ ക്ലീൻ ചെയ്തു മാതൃകയായി . രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന ദേശീയ പണിമുടക്കിനെ എൻജിഒ സംഘ് , ഫെറ്റോ സംഘടനകള്‍ അനുകൂലിച്ചില്ല. ജല ഗതാഗത വകുപ്പിലെ 14 സ്റ്റേഷനുകളിലും എൻജിഒ സംഘ് പ്രവർത്തകർ ഹാജരായി. മുഹമ്മ സ്റ്റേഷനിലെ S 51, S 52, S 55 നമ്പർ ബോട്ടുകളാണ് എൻജിഒ സംഘ് പ്രവർത്തകർ പുതുമയാക്കുകയും, പൊടി പിടിച്ചിരുന്ന ലൈഫ് ബോയ, ലൈഫ് ജാക്കറ്റ് തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങളും വൃത്തിയാക്കി.
ഫെറ്റോ ജില്ലാ പ്രസിഡൻറ്റ് ആദർശ് സി റ്റി , എൻജിഒ സംഘ് ജില്ലാ ട്രഷറർ സന്തോഷ് കുമാർ റ്റി , ജില്ലാ കമ്മറ്റി അംഗം ആർ സി മധു, എം ഷിജി, ശ്രീകുമാർ എന്നിവർ സേവന പ്രവർത്തനത്തിന് നേതൃത്വം നൽകി.
Discussion about this post