തൃശൂർ: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ തൃശൂർ ജില്ലാ കാര്യവാഹ്, എറണാകുളം വിഭാഗ് കാര്യവാഹ് എന്നീ ചുമതലകളിൽ പ്രവർത്തിച്ച മുതിർന്ന സ്വയംസേവകനായ എ.പി. ഭരത്കുമാർ ( ഭരതേട്ടൻ ) അന്തരിച്ചു. മുളംകുന്നത്തുകാവ് ശാഖ മുഖ്യശിക്ഷക്, തൃശ്ശൂർ റവന്യൂ താലൂക്ക് കാര്യവാഹ്, തൃശ്ശൂർ ജില്ലാ കാര്യവാഹ്,എറണാകുളം വിഭാഗ് കാര്യവാഹ്, സക്ഷമ സംസ്ഥാന അധ്യക്ഷൻ, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി, ടി.ജി.എസ്.എം. സരസ്വതി വിദ്യാനികേതൻ സ്ഥാപക സെക്രട്ടറി, കാനാട്ടുകര സേവാസദനം സെക്രട്ടറി, അദ്വൈത ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക സെക്രട്ടറി, ഇ.എസ്.ഐ.സി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി, സി.ആർ.ആർ. വർമ്മ സ്മാരക സഞ്ജീവനി പ്രകൃതി ചികിത്സാ സാനിട്ടോറിയം പ്രസിഡണ്ട് (നിലവിൽ ) തുടങ്ങി നിരവധി ചുമതലകൾ വഹിച്ച ഭരതേട്ടൻ തൃശ്ശൂരിലെ അധ്യാത്മിക സംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
ഭരതേട്ടൻ സ്വയംസേവകനെന്ന നിലയിലും കാര്യകർത്താവെന്ന നിലയിലും എന്നും മാതൃകയായിരുന്നു. തൃശ്ശൂർ ജില്ലയിലെ സ്വയംസേവകരുടെ പ്രേരണയും പ്രചോദനവും ആയ ഭരതേട്ടൻ, അടിയന്തിരാവസ്ഥയിലെ കൊടിയ മർദ്ദനം മൂലം ആരോഗ്യം തകർത്തെറിഞ്ഞിട്ടും അര നൂറ്റാണ്ട് കാലം വിശ്രമമില്ലാതെ സംഘടനാ പ്രവർത്തനം ചെയ്ത കർമ്മയോഗിയാണ്.
Discussion about this post