പെരുമ്പാവൂർ: ഒക്കൽ ഗണേശോത്സവ സമിതിയുടെ മാധ്യമശ്രേഷ്ഠ പുരസ്കാരം ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫ് എൻ.പി. സജീവിന്. മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ വാർത്തകളും ലേഖന പരമ്പരകളും കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്. കാലടി സംസ്കൃത സർവകലാശാലയുടെ വളർച്ചയ്ക്ക് ആധാരമായ വാർത്തകൾ, അതിനെതിരെയുള്ള പ്രവർത്തനങ്ങൾ തുറന്നു കാണിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ ലേഖനങ്ങൾ, എസ്എൻഡിപി യോഗം കുന്നത്തുനാട് യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച കർണപർവ്വം എന്ന പുസ്‌തകം എന്നിവയെല്ലാം പരിഗണിച്ചാണ് ഗണേശോത്സവ സമിതി പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഇന്ന് വൈകിട്ട് ഏഴിന് ഗണേശോത്സവ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ആഘോഷ സമിതി ചെയർമാൻ ടി.എസ്. ബൈജു, കൺവീനർ എൻ.വി. മജേഷ് എന്നിവർ അറിയിച്ചു.
Discussion about this post