കൊച്ചി: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന് തുടക്കം കുറിച്ച് സെപ്റ്റംബർ 7 ഞായറാഴ്ച രാവിലെ 8 മുതൽ ശ്യാമ’ 25 ചിത്രരചനാമത്സരം നടക്കും. എറണാകുളം വാരിയം റോഡിലുള്ള ചിന്മയ വിശ്വവിദ്യാപീഠത്തിൽ വച്ച് നടക്കുന്ന ശ്യാമ ചിത്രരചനാമത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരജേതാവുമായ ശ്രീജിത്ത് മൂത്തേടം നിർവ്വഹിക്കും.
“ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ” എന്ന സന്ദേശം മുന്നോട്ട് വച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന് ജില്ലയിൽ ശ്യാമാ’25 ചിത്ര രചനമത്സരത്തോടെ ആരംഭം കുറിയ്ക്കുമെന്ന് ബാലഗോകുലം കൊച്ചി മഹാനഗർ സമിതി അറിയിച്ചു.
മത്സരത്തിൽ കെ.ജി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കാം. എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്ക് സിന്ധുവിഭാഗത്തിൽ കളറിംഗ് മത്സരം, ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഗംഗ വിഭാഗം, അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ യമുന വിഭാഗം, എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സരസ്വതി വിഭാഗം എന്നിങ്ങനെയാണ് ചിത്രരചനാമത്സരങ്ങൾ.വിശദമായ വിവരങ്ങൾക്ക് 9846462393, 9496447332 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടുക.മത്സര ദിവസം രാവിലെ 8.മണിയ്ക്ക് മത്സരവേദിയിൽ തത്സമയ രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ബാലഗോകുലം അറിയിച്ചു.
Discussion about this post