കൊച്ചി: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായി നടന്നു വരുന്ന കൃഷ്ണഗീതി ശ്രീകൃഷ്ണ ഗാനാലാപന മത്സരത്തിൻ്റെ ഫൈനലും കുടുംബസംഗമവും എളമക്കര ഭാസ്കരീയം കൺവെൻഷൻ സെൻ്ററിൽ വച്ച് നാളെ നടക്കും. ഉച്ചയ്ക്ക് 2 മണിമുതൽ ആരംഭിക്കുന്ന കൃഷ്ണഗീതി മത്സരത്തിൽ താലൂക്ക് തല മത്സരങ്ങളിൽ വിജയിച്ചവർ പങ്കെടുക്കും. വൈകുന്നേരം 6 മണിയ്ക്ക് ആരംഭിക്കുന്ന കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ദീപക് ദേവ് നിർവ്വഹിക്കും. ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശമായ ‘ ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ’ എന്ന സന്ദേശത്തെ മുൻനിർത്തി പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത ഗായിക മൃദുല വാര്യർ മുഖ്യാതിഥിയായിപങ്കെടുക്കുന്ന കുടുംബസംഗമത്തിൽ ശ്രീകൃഷ്ണജയന്തി ബാല ദിനാഘോഷ സമിതി അദ്ധ്യക്ഷൻ വേണുഗോപാൽ സി ഗോവിന്ദ്, ജനറൽ സെക്രട്ടറി കെ സി നരേന്ദ്രൻ എന്നിവർ മാർഗ്ഗദർശനമേകും.
ശ്യാമ ’25 ബാല ചിത്രരചനാമത്സരം, കൃഷ്ണഗീതി’25 ശ്രീകൃഷ്ണ ഗാനാലാപന മത്സരം ഇവയിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ കുടുംബസംഗമത്തിൽ വിതരണം ചെയ്യും.
Discussion about this post