കൊച്ചി ∶ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന ഗോപൂജയുടെ ഭാഗമായി എറണാകുളം ദിവാൻസ് റോഡിലെ വൃന്ദാവൻ ഗോശാലയിൽ ഭക്തിപൂർവ്വം ഗോപൂജ ചടങ്ങ് നടന്നു.
ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷ സമിതിയും ബാലഗോകുലം കൊച്ചി മഹാനഗർ സമിതിയും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഗോക്കളെയും ഗോപാലകന്മാരെയും ആദരിച്ചു.
ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷ സമിതി അധ്യക്ഷൻ വേണുഗോപാൽ സി. ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ബി. ആർ. അജിത്,സ്വാഗതസംഘം ജനറൽ കൺവീനർ ബി. പ്രകാശ്ബാബു എന്നിവർ പ്രസംഗിച്ചു.
പി. വി. അതികായൻ, സി. ജി. രാജഗോപാൽ, ജി. ആർ. പ്രത്യാശ്, റോട്ടറി ക്ലബ് കൊച്ചി മിഡ് ടൗൺ പ്രസിഡന്റ് അഡ്വ. ഗോപകുമാർ, സെക്രട്ടറി ഡോ. ബൈജു, മഹേഷ് ഭവാനി, എസ് വി ഗോപകുമാർ, അമ്മു സന്തോഷ്, രാധിക ഗോപകുമാർ, തുളസിചന്ദ്രൻ എന്നിവർ ഗോപൂജ ചടങ്ങിന് നേതൃത്വം നൽകി.
ശ്രീകൃഷ്ണജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ 151 കേന്ദ്രങ്ങളിൽ ഗോപൂജ സംഘടിപ്പിച്ച് ക്ഷീരകർഷകരെയും ഗോപാലകന്മാരെയും ആദരിക്കുമെന്ന് ബാലഗോകുലം കൊച്ചി മഹാനഗർ സമിതി അറിയിച്ചു.
Discussion about this post