കൊച്ചി: ശ്രീകൃഷ്ണജയന്തിദിനമായ നാളെ “ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ” എന്ന സന്ദേശമുയർത്തി കൊണ്ട് ബാലഗോകുലത്തിന്റെ ആഭിമുഖ്യ ത്തിൽ ജില്ലയിലെ നാനൂറ്റി ഇരുപത്തിയൊന്ന് കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടക്കും.. പതിനായിരത്തിലധികം രാധാകൃഷ്ണ വേഷമണിഞ്ഞ ബാലിക ബാലന്മാരുടെ നേതൃത്വത്തിൽ ദ്വാപരയുഗ സ്മരണകൾ ഉണർത്തി നടക്കുന്ന ശോഭായാത്രകളിൽ ആയിരകണക്കിന് ശ്രീകൃഷ്ണ ഭക്തർ പങ്ക് ചേരും. വീഥികളിലെല്ലാം അമ്പാടിയും മഥുരയും വൃന്ദാവനവും ദ്വാരകയും പുനരാവിഷ്ക്കരിക്കും.
എറണാകുളം ടൗൺഹാളിൽ വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ശ്രീകൃഷ്ണജയന്തി ശോഭായാത്രകളുടെ ജില്ലാതല ഉദ്ഘാടനം ശ്രീകൃഷ്ണവിഗ്രഹത്തിൽ മാലചാർത്തി നിർവ്വഹിക്കും.എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തിൽ ജസ്റ്റിസ് പി എസ് ഗോപിനാഥൻ ജന്മാഷ്ടമി സന്ദേശം നൽകും എറണാകുളം പരമാര ദേവി ക്ഷേത്രം, അയ്യപ്പൻ കാവ് ക്ഷേത്രം, , രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ശ്രീ കുമാരേശ്വര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം (കെ.എസ്.ആർ.ടി.സി, എറണാകുളം) എന്നിവിടങ്ങളിൽ നിന്നും ദ്വാപരയുഗ സ്മരണ ഉണർത്തുന്ന നിശ്ചല ദൃശ്യങ്ങൾ ,വാദ്യമേളങ്ങൾ, ഉറിയടി, എന്നിങ്ങനെ വർണ്ണശബളമായി പുറപ്പെടുന്ന ശോഭായാത്രകൾ ജോസ് ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി എറണാകുളം ശിവക്ഷേത്രമൈതാനിയിലൂടെ ദർബാർ ഗ്രൗണ്ടിൽ 7 മണിയോടെ സമാപിക്കും. തുടർന്ന് പ്രസാദവിതരണവും നടക്കും.
ഇടപ്പള്ളി : പോണേക്കര ദേവീക്ഷേത്രത്തിൽ നിന്നും ചേന്ദൻകുളങ്ങര 4 മണിയോടെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭയാത്ര – പോണേക്കര റോഡ് വഴി വന്ന് മഠം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ചങ്ങമ്പുഴ സമാധി റോഡ് വഴി ദേവൻകുളങ്ങര ജംഗ്ഷനിൽ എത്തുന്നു. അവിടെ നിന്നും ബാങ്ക് ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് തൃക്കോവിൽ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.അഞ്ചുമന ദേവീക്ഷേത്രത്തിൽ നിന്നും 5 മണിയോടെ ആരംഭിക്കുന്ന ശോഭയാത്ര ബീന അഞ്ചുമന റോഡ്, ചന്ദ്രത്തിൽ റോഡ് വഴി ബാങ്ക് ജംഗ്ഷനിൽ പ്രധാന ശോഭായാത്രയിൽ സംഗമിക്കുന്നു.മാമംഗലം പാരിഷ് ഹാൾ പരിസരത്തു നിന്നും 4 മണിയോടെ ആരംഭിക്കുന്ന ശോഭയാത്ര – BTS മാമംഗലം റോഡ്, ചേതന ജംഗ്ഷൻ, തമ്പുരാട്ടി പറമ്പ് റോഡ് വഴി, BTS റോഡ് വഴി ദേവൻകുളങ്ങര ജംഗ്ഷനിൽ എത്തി പ്രധാന ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി തൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് മുൻപ് സമാപിക്കുന്നു.
തൃക്കാക്കര : കുഴിക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം 4- 30 ന് ആരംഭിക്കുന്ന ശോഭയാത്ര എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർ വരുൺ രാജ് ഉദ്ഘാടനം ചെയ്യും. വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളോ ടെയും ശോഭായാത്ര കാക്കനാട്, പാട്ടുപുരക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദീപാരാ ധനയോടെ സമാപിക്കും.കൊച്ചി മഹാനഗരത്തിലെ എടവനക്കാട് മുതൽ എടയ്ക്കാട്ട് വയൽ വരെയുള്ള 9 താലൂക്കുകളിലും ആലുവ, മൂവാറ്റുപുഴ ഗോകുല ജില്ലകളിലെ 12 താലൂക്കുകളിലുമായി നാനൂറിലധികം ശോഭായാത്രകൾ നടക്കുമെന്ന് ബാലഗോകുലം എറണാകുളം റവന്യൂ ജില്ല സമിതി അറിയിച്ചു.
ചോറ്റാനിക്കര ഭാഗത്തെ ശോഭായാത്രകൾ :
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവി ക്ഷേത്രം അമ്പാടിമല ശിവക്ഷേത്രം എരുവേലി കാണയന്നൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ 4.30 നു പുറപ്പെട്ടു ചോറ്റാനിക്കര ബൈപാസിൽ മഹാശോഭയാത്രയായി സംഗമിച്ച് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ സമാപിക്കുന്നു.
മാമല : കക്കാട് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ നിന്നും വൈകുന്നേരം 4.30ന് ഭാരത് മാതാബാലഗോകുലത്തിന്റെയും ശ്രീകൃഷ്ണജയന്തി ആഘോഷസമിതി യുടെയും ആഭിമുഖ്യത്തിൽ പുറപ്പെടുന്ന ശോഭായാത്ര മെയിൻ റോഡ് ശാസ്താംമുകൾ വഴി തിരികെ ക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിക്കുന്നു.
മറ്റക്കുഴി : മറ്റക്കുഴി ശിവപാർവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു പണിക്കരു പടി പാലത്തടം കോളനി റോഡ് വഴി മറ്റക്കുഴി കിഴക്കേ ബസ്റ്റോപ്പ് വഴി തിരിച്ചു ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു.
വെണ്ണികുളം: കുംഭപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം 4.30ന് ശ്രീകൃഷ്ണജയന്തി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ പുറപ്പെടുന്ന ശോഭാ യാത്ര പ്രധാനറോഡ് മാർഗ്ഗം വെണ്ണികുളം ജംഗഷ്നിൽ എത്തി തിരികെ 6.30ന് ക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിക്കുന്നു.
മുരിയമംഗലം: മുരിയമംഗലം നരസിംഹസ്വാമിക്ഷേത്രത്തിൽ നിന്നും വൈകു ന്നേരം 4.30ന് അഭിമന്യുബാലഗോകുലത്തിന്റെയും ശ്രീകൃഷ്ണജയന്തി ആഘോഷ സമിതിയുടെയും ആഭിമുഖ്യത്തിൽ പുറപ്പെടുന്ന ശോഭായാത്ര പ്രധാനറോഡ് മാർഗം വെണ്ണികുളം ജംഗഷ്നിൽ എത്തി തിരികെ 6.30ന് ക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിക്കുന്നു.
പുത്തൻകുരിശ് കാവുംതാഴം മൈതാനിയിൽ സമാപിക്കുന്ന ശോഭായാത്രകൾ
പുത്തൻകുരിശ് : പരിയാരം മഹാവിഷ്ണു ക്ഷേത്രം, മീമ്പാറ പള്ളിയ്ക്കകാവ്, വടയമ്പാടിക്കാവ് ഭഗവതി ക്ഷേത്രം, കൊട്ടാരം ക്ഷേത്രം, അയ്യൻകുഴി ധർമ്മ ശാസ്‌താക്ഷേത്രം, ഭജനമഠം ക്ഷേത്രം, ആശാരിമറ്റം (ചെമ്മല) എന്നിവിട ങ്ങളിൽ നിന്നുമുള്ള ശോഭായാത്രകൾ വൈകിട്ട് 3.45 ന് ചൂണ്ടി ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി പുത്തൻകുരിശ് പെട്രോൾ പമ്പിന് സമീപത്ത് എത്തുന്നു. വൈകിട്ട് 4.30 ന് വേളൂർ താണിക്കര ശിവക്ഷേത്രം (വേളൂർ കൊട്ടാരം) നിന്നും, കാരക്കാട്ട്പറമ്പ് ക്ഷേത്രം പന്നിക്കോട്ട് ശ്രീമഹേശ്വര ക്ഷേത്രം, പന്നിക്കുഴി ശ്രീകൃഷ്‌ണസ്വാമിക്ഷേത്രം,കാണിനാട് ഭഗവതി ക്ഷേത്രം, വെങ്കിട ഭക്താനന്ദപുരം ആശ്രമം, മോനപ്പിള്ളി ഭഗവതി ക്ഷേത്രം, കാവുംതാഴം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകളുമായി പുത്തൻകുരിശ് പെട്രോൾ പമ്പിന് സമീപത്ത് സംഗമിച്ച് മഹാശോഭായാത്ര യായി വൈകിട്ട് 5.00 ന് പുത്തൻകുരിശ് കാവുംതാഴം മൈതാനിയിൽ ‘അമ്പാടിയിൽ’ എത്തുന്നു.
മുളന്തുരുത്തി ഭാഗത്തെ ശോഭായാത്രകൾ
മുളന്തുരുത്തി: തുപ്പംപടി പുളിയാമ്പിള്ളി ഭഗവതിനടയിൽ നിന്ന് 4.00 മണിക്ക് ആരംഭിച്ച് പുളിക്കമ്യാലി സുബ്രഹ്മണ്യ ക്ഷേത്രം വഴി പാമ്പ്ര മഹാദേവക്ഷേത്ര ത്തിൽ എത്തിച്ചേരുന്നു. മുളന്തുരുത്തി കരവട്ടെക്കുരിശ് ശ്രീകൃഷ്ണ നഗറിൽ നിന്ന് 5.00 മണിക്ക് ആരംഭിച്ച് മുളന്തുരുത്തി പൂതൃക്കോവിൽ ക്ഷേത്രത്തിൽ സമാപി ക്കുന്നു
പൈങ്ങാരപ്പിള്ളി: വെട്ടിക്കുളം മറ്റപ്പിള്ളിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ നിന്ന് 4.00 മണിക്ക് ആരംഭിച്ച് ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ സമാപിക്കുന്നു.
എടയ്ക്കാട്ട് വയൽ :വട്ടപ്പാറ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിക്കും.
വെളിയനാട്: വേഴത്തുമ്യാൽ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പേപ്പതി വഴി വെളിയനാട് ചിന്മയ അന്താരാഷ്ട്ര കേന്ദ്രത്തിലെ അയ്യപ്പൻ കോവിലിൽ ദീപാരാധനയോടെ സമാപിക്കും.
പാർപ്പാകോട്: പാർപ്പാകോട് ശ്രീദുർഗ്ഗ ഭദ്രകാളി ക്ഷേത്രപരിസരം, വറുങ്ങിൻ ചുവട്, കൊല്ലം നിരപ്പ് എന്നീ ദേശങ്ങളിൽ നിന്നും പുറപ്പെട്ട് പാർപ്പാകോട് മൈതാനത്ത് സമ്മേളിച്ച് ഭക്തിസാന്ദ്രമായ മഹാശോഭയാത്രയായി തിരുമാറാ യിക്കുളം മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
ആമ്പല്ലൂർ: തോട്ടറ, പാറപ്പുറത്ത് കാവ്, നീർപാറ, പൊയ്യാറ്റിത്താഴം, മേലേടത്ത് കാവ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ അരയൻകാവ് ഭഗവതി ക്ഷേത്രത്തിൽ മഹാശോഭായാത്രയായി ദീപാരാധനയോടെ സമാപി ക്കും.
ആമ്പല്ലൂർ: കൊടുങ്കാളീ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിക്കും.
ശക്തികാവ് ; മണ്ണാർ വേലി, മാമ്പുഴ, പ്ലാപ്പിള്ളി, ശക്തികാവ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ ശക്തികാവ് ഭഗവതി ക്ഷേത്രത്തിൽ മഹാശോഭായാത്രയായി സമാപിക്കും.
തൃപ്പക്കുടം: വിത്തേരിക്കാവ് ക്ഷേത്രം കുലയറ്റിക്കര പരിപ്പിൽ സുബ്രഹ്മണ്യ ക്ഷേത്രം ക്രോധമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ മഹാ ശോഭായാത്രയായി ദീപാരാധനയോടെ സമാപിക്കും.
തൃപ്പൂണിത്തുറ ഭാഗത്തെ ശോഭായാത്രകൾ
തൃപ്പൂണിത്തുറ: താമരംകുളങ്ങര ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം 4 ന് ആരംഭിക്കുന്ന ശോഭായാത്ര എൻ.എസ്.എസ് വനിതാകോളേജ് കവാടത്തിന് മുന്നിലൂടെയുള്ള റോഡ് മാർഗം ചക്കംകുളങ്ങര പടിഞ്ഞാറെ നടയിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയിൽ ചേർന്ന് പോസ്റ്റോഫീസ് ജംഗഷനിൽ പളളിപറമ്പ് കാവ് ചന്ദന മാരിയമ്മൻ കോവിലിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി ചേർന്ന് വൈക്കം റോഡ് മാർഗം സ്റ്റാച്യു ജംഗ്ഷനിൽ എത്തുന്നു. ശ്രീനിവാസക്കോവിൽ ക്ഷേത്രം,കണ്ണൻകുളങ്ങര ക്ഷേത്രം, പനയ്ക്കൽ ഭഗവതി ക്ഷേത്രം, എന്നിവിടങ്ങളിൽ നിന്നും വൈകുന്നേരം 4 ന് ആരംഭിക്കുന്ന ശോഭായാത്രകൾ വിവിധ സ്ഥലങ്ങളിൽ സംഗമിച്ച് ഒട്ടോളിപറമ്പ് മൈതാന ത്തിന്റെ മുന്നിലൂടെ പുതിയ ബസ്സ്റ്റാൻഡ് വഴി സ്റ്റാച്യുജംഗ്ഷനിൽ എത്തി ച്ചേരുന്നു. 5.45 ന് സ്റ്റാച്യുജംഗ്ഷനിൽ വിവിധ ശോഭായാത്രകൾ സംഗമിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാശോഭായാത്രയായി മെയിൻ റോഡ് മാർഗം ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിക്കും.
എരൂർ : പുത്തൻകുളങ്ങര മഹാദേവ ക്ഷേത്രം അയ്യമ്പിളളി കാവ് എന്നിവിട ങ്ങളിൽ നിന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ശോഭായാത്രകൾ ലേബർ ജംഗ്ഷനിൽ സംഗമിക്കുന്നു. മാത്തൂർ കവല പിഷാരിക്കോവിൽ ക്ഷേത്രം എന്നിവിടങ്ങളിൽ വൈകുന്നേരം 4 ന് ആരംഭിക്കുന്ന ശോഭായാത്രകൾ ഷാരിപ്പടി ജംഗ്ഷനിൽ സംഗമിക്കുന്നു.വെളളാം ഭഗവതി ക്ഷേത്രം , പറമ്പാത്ത് ചൊവ്വ ഭഗവതി ക്ഷേത്രം , ഐരേറ്റിൽ ഭഗവതി ക്ഷേത്രം,അന്തിമഹാകാള ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് വൈകുന്നേരം 4 ന് ആരംഭിക്കുന്ന ശോഭായാത്രകൾ ശാസ്താക്ഷേത്രത്തിൽ സംഗമിക്കുന്നു. ഏലുമന ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര വൈകുന്നേരം 4.30 ന് പോട്ടയിൽ ജംഗ്ഷനിൽ സംഗമിക്കുന്നു. മേൽ സൂചിപ്പിച്ച എല്ലാ ശോഭായാത്രകളും മുതുകുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ മഹാശോഭായാത്രയായി സമാപി ക്കും.
ഇരുമ്പനം : ചിത്രപ്പുഴ വട്ടോലിക്കാവ് ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം 4 ന് ആരംഭിക്കുന്ന ശോഭായാത്ര ചിത്രപ്പുഴ, മകളീയം റോഡ് മാർഗ്ഗം ഐശ്വര്യ നഗർ റിവർ ഈസ്റ്റ് കാവരപ്പറമ്പ് ചുറ്റി മകളീയം ജംഗ്ഷനിൽ എത്തി മകളീയം ശ്രീരാമക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിക്കും.
പെരുന്നിനാകുളം :ചിത്രപ്പുഴ പുളിയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് വൈകിട്ട് 4ന് ആരംഭിക്കുന്ന ശോഭായാത്ര ചിത്രാഞ്ജലി ജംഗ്ഷനിൽ പ്രവേശിച്ച് മുരുങ്ങേലിപ്പറമ്പ് വഴി പെരുന്നിനാകുളം മഹാദേവ ക്ഷേത്രത്തിൽ ദീപാരാധന യോടെ സമാപിക്കും.
തിരുവാങ്കുളം: മാരിയമ്മൻ കോവിലിൽ നിന്നും വൈകുന്നേരം 4 ന് ആരംഭി ക്കുന്ന ശോഭായാത്ര ബാലചന്ദ്രൻ റോഡ് സൗത്ത് വഴി കടുങ്ങമംഗലം ഗവ സ്കൂൾ മൈതാനത്തിന് മുന്നിലൂടെ പൂന്താനം റോഡ് – മെയിൻ റോഡ് മാർഗ്ഗം കവലീശ്വരം ഗുരുദേവ ക്ഷേത്രത്തിൽ എത്തി തിരുവാങ്കുളം ജംഗ്ഷനിലൂടെ മഹാദേവ ക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിക്കും.
പുതിയകാവ് : മേക്കര ചാലിയാത്ത് ശ്രീ ധർമ്മ ദൈവ ക്ഷേത്രം, പാവംകുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ ഇടറോഡുകളിലൂടെ വൈക്കം റോഡിലെത്തി പുതിയകാവ് ജംഗ്ഷനിൽ എത്തി ച്ചേരുന്നു. മാളേകാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, എം.എൽ.എ റോഡ് മാതൃക ജംഗ്ഷനിലുള്ള ഗുരുമന്ദിരം, പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും വൈകുന്നേരം 4 ന് ആരംഭിക്കുന്ന ശോഭായാത്രകൾ എം.എൽ.എ റോഡ് മാർഗ്ഗം പുതിയകാവ് പടിഞ്ഞാറെ വളവിൽ മറ്റുള്ള ശോഭായാത്രകളുമായി സംഗമിച്ച് മഹാശോഭായാത്രയായി പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിക്കും.
ഉദയംപേരൂർ: ചെല്ലിച്ചിറ ഭദ്രകാളി ക്ഷേത്രം ,കണ്ണേമ്പിള്ളിൽ ലാന്റിംഗ് സെന്റർ എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ ഇടറോഡ് – എം.എൽ.എ റോഡ് മാർഗ്ഗം വെട്ടിക്കാപ്പിള്ളി ജംഗ്ഷനിൽ സംഗമിച്ച് എം.എൽ.എ റോഡ് മാർഗ്ഗം അരേശ്ശേരി ഗുരുമണ്ഡപത്തിൽ നിന്നും ആമേട യിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകളുമായി സംഗമിച്ച് ആമേട ക്ഷേത്ര ത്തിൽ നിന്നും പ്രധാന ശോഭായാത്രയായി നടക്കാവ് റോഡിലൂടെ നടക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു. മുച്ചൂർക്കാവ് ഭഗവതി ക്ഷേത്ര ത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര, വലിയ കുളം ഭാഗത്തെ ശോഭാ യാത്രയുമായി സംഗമിച്ച് വൈക്കം റോഡ് മാർഗ്ഗം നടക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു. വൈകുന്നേരം 4 ന് നെടുവേലി ക്ഷേത്ര ത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പുല്ലുകാട്ടു കാവ് ക്ഷേത്ര ത്തിന് മുന്നിലൂടെ വൈക്കം റോഡ് മാർഗ്ഗം നടക്കാവ് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. നടക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും മഹാശോഭായാത്ര യായി വൈക്കം റോഡ് മാർഗ്ഗം ഉദയംപേരൂർ ശ്രീനാരായണ വിജയ സമാജം സുബ്രഹ്മണ്യക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിക്കും.
പൂത്തോട്ട: ഉദയംപേരൂർ പുന്നയ്ക്കാവെളി ഭഗവതി ക്ഷേത്രത്തിൽ നിന്ന് വൈകുന്നേരം 4 ന് ആരംഭിക്കുന്ന ശോഭായാത്ര എം.എൽ.എ റോഡ് വഴി തെക്കൻ പറവൂർ ജംഗഷനിൽ എത്തി വൈക്കം റോഡിലൂടെ എം.എൽ.എ റോഡിൽ പ്രവേശിച്ച് പൂത്തോട്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിക്കും
പശ്ചിമകൊച്ചിയിലെ ശോഭായാത്രകൾ
കൊച്ചി : ശ്രീകൃഷ്ണജയന്തി ദിനമായ ഇന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യ ത്തിൽ പശ്ചിമകൊച്ചിയിൽ മട്ടാഞ്ചേരി, രാമേശ്വരം, പള്ളുരുത്തി, പെരുമ്പടപ്പ്, കുമ്പളങ്ങി, ചെല്ലാനം മേഖലകളിലായി ഇരുപത്തിനാല് ശോഭായാത്ര കളിലായി രാധാകൃഷ്ണവേഷധാരികളായ ബാലികാബാലകന്മാരുൾപ്പടെ ആയിര ക്കണക്കിന് ശ്രീകൃഷ്ണ ഭക്തർ അണിനിരക്കും.
അമരാവതി ഭാഗത്ത് വൈകിട്ട് 4ന് ഫോർട്ട് കൊച്ചി ശ്രീകാർത്തികേയ ക്ഷേത്രം , വെളി മാരിയമ്മൻ ക്ഷേത്രം , അമരാവതി ശ്രീമദ് ജനാർദ്ദന ക്ഷേത്രം , അമ്പലപറമ്പ് , ഫോർട്ട് കൊച്ചി , വെളി തുടങ്ങിയ ബാലഗോകുല കേന്ദ്ര ങ്ങളിൽ നിന്നും ചെറളായി ഭാഗത്ത് ഷഷ്ടി പറമ്പ് ശ്രീ ദാമോദരക്ഷേത്രം , തുണ്ടി പറമ്പ് ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം , ചെറളായി കേരളേശ്വര ശിവ ക്ഷേത്രം, കൂവപ്പാടം കാമാക്ഷിയമ്മൻ കോവിൽ , പാണ്ടികുടി മാരിയമ്മൻ ക്ഷേത്രം , അജന്തഭാഗത്തുള്ള ബാലഗോകുല കേന്ദ്രം എന്നിവിടങ്ങളിൽ നിന്നും ആനവാതിൽ ഭാഗത്ത് പാലസ് റോഡ് ഗോപാലകൃഷ്ണക്ഷേത്രം, പഴയന്നൂർ അഴീതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം, പഴയന്നൂർ മണ്ഡലത്തിലെ ഇല്ലിക്കൽ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും മുല്ലയ്ക്കൽ ഭാഗത്ത് പനയപ്പിള്ളി പുത്തൻകുളങ്ങര മുത്താരമ്മൻ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭയാത്ര കൾ അതാത് ക്ഷേത്ര വീഥികളിലൂടെ കടന്ന് വിവിധ ജംഗഷ്നു കളിൽ സംഗമിച്ച് പ്രധാന റോഡ് മാർഗ്ഗം വൈകിട്ട് 7 മണിയ്ക്ക് ദീപാരാധന യോടെ മട്ടാഞ്ചേരി ടിഡി സ്കൂൾ മൈതാനിയിൽ സമാപിക്കുന്നു.
രാമേശ്വരം : രാമേശ്വരം ഭരദേവത ക്ഷേത്രം , കഴുത്ത് മുട്ട് ബാലസുബ്രഹ്മണ്യ ക്ഷേത്രം , ചക്കനാട് മഹേശ്വരി ക്ഷേത്രം , എ.ഡി.പുരം കുരുംബ ഭഗവതി ക്ഷേത്രം , ആര്യകാട് ശ്രീരാമക്ഷേത്രം , എന്നിവിടങ്ങളിൽ നിന്നും വൈകിട്ട് 4ന് ആരംഭിക്കുന്ന ശോഭയാത്രകൾ അതാത് ക്ഷേത്ര വീഥികളിലൂടെ കടന്ന് വിവിധ ജംഗഷ്നുകളിൽ സംഗമിച്ച് പ്രധാന റോഡ് മാർഗ്ഗം വൈകിട്ട് 7 മണിയ്ക്ക് ദീപാരാധനയോടെ രാമേശ്വരം ശിവക്ഷേത്രത്തിൽ സമാപിക്കുന്നു.
വൈപ്പിൻ ഭാഗത്തെ ശോഭയാത്രകൾ
എടവനക്കാട് :അണിയൽ കടപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര അണിയൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും.
നായരമ്പലം : മംഗല്യ പടിഞ്ഞാറ് ശ്രീധർമ്മശാസ്താ ക്ഷേത്രം കൊച്ചമ്പലം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ സംഗമിച്ച് നായരമ്പലം ശങ്കരനാരായണ ക്ഷേത്രത്തിൽ സമാപിക്കുന്നു.നെടുങ്ങാട് പുളിയാമ്പിള്ളി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ഗ്രാമം ചുറ്റി ദീപാരാധനയ്ക്ക് മുൻപ് ക്ഷേത്രത്തിൽ തന്നെ സമാപിക്കും.
എളങ്കുന്നപ്പുഴ : പുതുവൈപ്പ് ബീച്ച് ഷൺമുഖാനന്ദ പുലയസമാജം ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര അയോധ്യാപുരം ശ്രീ രാമചന്ദ്ര ക്ഷേത്രത്തിൽ സമിക്കുന്നു.
പുതുവൈപ്പ് : പള്ളത്ത് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പുതുവൈപ്പ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും.
മുരുക്കംപ്പാടം: ശ്രീവരദാംബ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ സംഗമിച്ച് കാളമുക്ക് ശ്രീ മല്ലികാർജുന ക്ഷേത്രത്തിൽ സമാപിക്കുന്നു.
എളങ്കുന്നപ്പുഴ : ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പെരുമ്പിള്ളി ബാലഭദ്ര ക്ഷേത്രത്തിൽ സമാപിക്കും.
ഞാറയ്ക്കൽ : ആറാട്ടുവഴി പുത്തൻപുരക്കൽ ദേവി വിഷ്ണുമായ ക്ഷേത്രം ആറാട്ടുവഴി കടപ്പുറം ശ്രീബാലമുരുക ക്ഷേത്രം ആറാട്ടുവഴി കടപ്പുറം വടക്ക് അല്ലപ്പറമ്പ് കൃഷ്ണ കുടീരം അപ്പങ്ങാട് കടപ്പുറം കാഞ്ഞിരക്കാട്ട് ധർമ്മദൈവ ക്ഷേത്രം പെരുമ്പിള്ളി പടിഞ്ഞാറ് ശ്രീരാമ ചന്ദ്ര നഗർ എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ പെരുമ്പിള്ളി ബാലഭദ്ര ക്ഷേത്രത്തിൽ സമാപിക്കും. ശോഭായാത്രകൾ സമാപിക്കുന്ന ക്ഷേത്രങ്ങളിൽ പ്രസാദവിതരണവും ഉറിയടിയും നടക്കും.
Discussion about this post