എറണാകുളം: മതതീവ്രവാദികളുടെ ഭീഷണിയിൽ സ്‌കൂൾ അടച്ചിട്ടേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുവിരൽ എന്നും മാനേജ്മെന്റ് സ്വീകരിച്ച നിലപാടിനെ പരിപൂർണമായി പിന്തുണക്കുന്നുവെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ യൂ ഈശ്വരപ്രസാദ് അഭിപ്രായപെട്ടു. യൂണിഫോം ഞാനും നീയും തുല്യരാണെന്നതിനുള്ള ഐഡന്റിറ്റിയാണ്, അവിടെ ഹിജാബ് ഉൾപ്പടെയുള്ള മതവസ്ത്രങ്ങൾക്ക് പ്രസക്തിയില്ല. ഇക്കാര്യം 2018 ൽ കോടതിയും നിസംശയം ശരിവെച്ചതാണ്. എന്നാൽ ഒരു വിദ്യാർത്ഥിക്ക് മാത്രമായി മത വസ്ത്രം വേണമെന്ന ആവശ്യം കോടതി ഉത്തരവിന്റെ ലംഘനമാണ്. മതപരമായ വസ്ത്രം ധരിക്കണമെന്ന ചിലരുടെ പിടിവാശിയും പിന്നീട് പല മത സംഘടനകളുടെ ഭീഷണിയുമാണ് അറുന്നൂറിൽ അധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോയത്. ഈ സാഹചര്യം അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നതാണ് ഈ വിഷയത്തിൽ സ്കൂളിന്റെ ക്രമസമാധാനം പുനസൃഷ്ടിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. സ്കൂൾ സമയത്തിൽ പോലും മതസംഘടനകൾ ഭീഷണി മുഴക്കുന്ന സാഹചര്യത്തിലേക്ക് കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം മാറിയത് അപകടകരമാണ്. യൂണിഫോം നിബന്ധനകൾ തെറ്റിച്ച വിദ്യാര്‍ഥിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടും എന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം മത പ്രീണനത്തിന് വേണ്ടയുള്ളതാണ്. വിദ്യാർത്ഥിയുടെ പഠനത്തിന് വിദ്യാലയം എതിരല്ല. എന്നാൽ ഭീഷണി മുഴക്കുകയും വിദ്യാഭ്യാസത്തിൽ മതം കാണുകയും ചെയ്യുന്ന മതമൗലിക സംഘടനകളെയാണ് സർക്കാർ നിലക്ക് നിർത്തേണ്ടത് എന്നും എന്ന് അദ്ദേഹം പറഞ്ഞു.
എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് St. Ritas സ്കൂൾ സന്ദർശിക്കുകയും മാനേജ്മെന്റ് – പിടിഎ അധികൃധരുമായി സംസാരിക്കുകയും ചെയ്തു. എറണാകുളം ജില്ലാ സെക്രട്ടറി സ്വാതിരാജ്, കൊച്ചി മഹാനഗർ പ്രസിഡന്റ് ഡോ ഋഷികേശ് എന്നിവർ സന്നിഹിതരായിരുന്നു.
Discussion about this post