തിരുവനന്തപുരം: സംന്യാസിമാര്‍ ആശ്രമത്തില്‍ ഒതുങ്ങുക്കൂടി ശാസ്ത്ര പഠനവും യാനവും ജപവും ചെയ്യുക എന്നത് മാത്രമല്ല, കാലത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം എന്നതാണ് ധര്‍മ്മമെന്ന് മാതാ അമൃതാനന്ദമയി ദേവി. ധര്‍മ്മ സന്ദേശ യാത്ര ഇവിടെ അവസാനിക്കുന്നില്ല. അത് തുടര്‍ന്ന് കൊണ്ടേയിരിക്കും. അത് പകര്‍ന്ന് നല്‍കിയ ഊര്‍ജ്ജം ഉള്‍ക്കൊള്ളാനും ഹൃദയത്തിലേറ്റാനും കൂടുതല്‍ ജനങ്ങള്‍ക്ക് കഴിയണമെങ്കില്‍ നമ്മള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ധര്‍മ്മത്തെക്കുറിച്ച് നിരന്തരം ജനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കണം. എങ്കിലേ തെറ്റായ പാഠങ്ങള്‍ മായ്‌ക്കാനും ശരിയായ പാഠങ്ങള്‍ ഉറപ്പിക്കാനും സാധിക്കൂ.അത് കൊണ്ട് ഈ യജ്ഞം തുടരുക തന്നെ വേണമെന്ന് അമൃതാനന്ദമയി ദേവി പറഞ്ഞു.
ധര്‍മ്മ സന്ദേശ യാത്രയുടെ മുഖ്യരക്ഷാധികാരിയായ മാതാ അമൃതാനന്ദമയി ദേവി വിദേശ പര്യടനത്തിലായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അമ്മയുടെ സന്ദേശം അമൃതാനന്ദമയി മഠത്തിലെ മുതിര്‍ന്ന സ്വാമി വേദാമൃതാനന്ദ പുരിയാണ് ചടങ്ങില്‍ വായിച്ചത്.
സംന്യാസി ശ്രേഷ്ഠന്‍മാര്‍ നയിച്ച ധര്‍മ്മ സന്ദേശയാതേ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പുതിയ ഉണര്‍വ്വും ഉര്‍ജ്ജവും പകര്‍ന്നു നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇതോടെ നമ്മുടെ കര്‍ത്തവ്യം അവസാനിച്ചെന്ന് ധരിക്കരുത്. ഒരു വിത്തുപാകല്‍ മാത്രമേ നടന്നിട്ടുള്ളൂ. വെള്ളവം വളവും നല്‍കി പരിപാലിക്കുക എന്ന ധര്‍മ്മം ശേഷിക്കുന്നു. ഇനി കൂടുതല്‍ ശ്രദ്ധയും ജാഗ്രതയുമാണ് നമുക്ക് വേണ്ടത്. നമ്മള്‍ ഏതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരായാലും നമ്മള്‍ ചെയ്യുന്ന കര്‍മ്മം പൂര്‍ണ്ണഹൃദയത്തോടെ സമര്‍പ്പണ ബോധത്തോടെ നിസ്വാര്‍ത്ഥതയോടെ ചെയ്യണം. ചെയ്യുന്നത് തനിക്കും ലോകത്തിനും ഉപകാര പ്രദമാകണം. മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമായിരിക്കണം. പ്രകൃതിയുടെ താളമനുസരിച്ച് ജീവിതംരൂപപ്പെടുത്തണം എന്നതാണ് സത്യം. ആദ്യമായി ഇത് ലോകത്തെ പഠിപ്പിച്ചത് സനാതനമായ ഹിന്ദു ധര്‍മ്മമാണ്. സമത്വവും സ്വാതന്ത്ര്യവും സന്തോഷവും സമാധാനവും സകലജീവജാലങ്ങള്‍ക്കും ഉണ്ടാകണമെന്ന വീക്ഷണം ഭാരതീയ ഋഷിയാണ് ആദ്യമായി ലോകത്തിന് പകര്‍ന്നു നല്‍കിയത്. ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അത് ആരാണെങ്കിലും അവര്‍ ജനങ്ങളോടും സമൂഹത്തോടും പ്രകൃതിയോടും ചെയ്യേണ്ട കാര്യങ്ങള്‍ ഒരു തപസ്സായി നിസ്വാര്‍ത്ഥമായി സ്‌നേഹപൂര്‍വ്വം അനുഷ്ഠിക്കണം. സ്വാര്‍ത്ഥതാ മനോഭാവം ഉണ്ടാകാന്‍ പാടില്ല. സംന്യാസിമാര്‍ ധര്‍മ്മത്തിന്റെ കാവലാളുകളാണ്. ആ മഹത്തായ ഉത്തരവാദിത്തം ഉള്‍ക്കൊള്ളാനും ഏറ്റെടുക്കാനും നടപ്പാക്കാനും എല്ലാവര്‍ക്കും കഴിയട്ടെ എന്നും മാതാ അമൃതാനന്ദ മയി ദേവി സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post