തിരുവനന്തപുരം: എംഒയു ഒപ്പിട്ടതിന് ശേഷം പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് എബിവിപി. പിഎം ശ്രീയെക്കുറിച്ച് വ്യക്തമായി പഠിച്ച ശേഷമാണ് ധാരണാ പത്രത്തിൽ ഒപ്പിട്ടതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ട് ഇപ്പോൾ പിന്മാറുന്നത് സിപിഐയെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുടെ വികസനതിന് തുരങ്കം വയ്‌ക്കുന്ന വിദ്യാര്‍ത്ഥികളെ വഞ്ചിയ്‌ക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്കുമെന്നും ഈശ്വര പ്രസാദ് പറഞ്ഞു. പിഎം ശ്രീ പദ്ധതി ധാരണാ പത്രത്തില്‍ ഒപ്പിട്ട ശേഷം ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ല. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരുമിച്ച് തീരുമാനമെടുക്കാന്‍ സാധിക്കും. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് റദ്ധാക്കാന്‍ സാധിക്കും. അല്ലാതെ സിപിഐ പറഞ്ഞിട്ട് ഇവിടെ നിന്നും ഒരു കത്ത് അയച്ച് അവസാനിപ്പിക്കാനാകില്ല.
വിദ്യാര്‍ത്ഥികളെ വഞ്ചിക്കാനാണ് തീരുമാനം എങ്കില്‍ നിയമപരമായി നേരിടും. സര്‍ക്കാരിനെതിരെ സമാനതകളില്ലാത്ത സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഈശ്വരപ്രസാദ് പറഞ്ഞു















Discussion about this post