കോട്ടയം: എബിവിപി 41-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 6 മുതല്‍ 8 വരെ കോട്ടയത്ത് നടക്കും.
സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം കേന്ദ്ര സഹമന്ത്രി എല്‍. മുരുഗന്‍ നിര്‍വഹിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്, സംസ്ഥാന സംഘടനാ സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം എസ്. അരവിന്ദ്, ജില്ലാ സെക്രട്ടറി ശ്രീഹരി ഉദയന്‍, ജില്ലാ സമിതി അംഗം രാജസുധന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ ഭാരതീയവത്കരണവും വികസന കാഴ്ചപ്പാടുകളും, ദേശീയഗീതം വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം, ഭാരതത്തിന്റെ ഭരണഘടനയുടെ 75-ാം വര്‍ഷം, അടിയന്തരാവസ്ഥയുടെ 50-ാം വര്‍ഷം, ആര്‍എസ്എസ് ശതാബ്ദി വര്‍ഷം, പ്രൊഫ. യശ്വന്ത് റാവു കേല്‍ക്കര്‍ 100-ാം ജന്മവാര്‍ഷികം തുടങ്ങി നിരവധി വിഷയങ്ങള്‍ അക്ഷര നഗരിയിലെ 41-ാം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യും.















Discussion about this post