തിരുവനന്തപുരം: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മനോഹരമായ ഒരു മുഹൂർത്തത്തിന് കോട്ടൂർ സാക്ഷ്യം വഹിച്ചു. സേവാഭാരതിയുടെ സംരക്ഷണയിൽ വളർന്ന വനവാസി പെൺകുട്ടി വർഷ, തനിക്ക് തുണയായി എത്തിയ ദീപുവിന്റെ കൈപിടിച്ച് പുതുജീവിതത്തിലേക്ക് കാൽവെച്ചു. കോട്ടൂർ പ്ലാവിള ചെറുമാങ്കൽ വയലരികത്ത് വീട്ടിൽ മതിയൻ കാണി – അരുവി ദമ്പതികളുടെ മകളായ എ.വർഷയാണ് വിവാഹിതയായത്. മീനാങ്കൽ കുരിപ്പാം വലിയകിളിക്കോട് ദിവ്യ ഭവനിൽ വിമലൽ രാജ് – ജലജ ദമ്പതികളുടെ മകൻ ദീപുവാണ് വർഷയ്ക്ക് വരനായെത്തിയത്.
അതിരുകളില്ലാത്ത കരുതൽ സാഹചര്യങ്ങളാൽ തണൽ നഷ്ടപ്പെട്ടവർക്ക് തണലാവുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ കോട്ടൂരിലെ ബാലികാസദനത്തിന്റെ സംരക്ഷണയിലാണ് വർഷ വളർന്നത്. പ്ലസ് ടു പഠനം പൂർത്തിയാക്കിയതും അവിടെ നിന്നാണ്. കേവലം ഒരു അഭയസ്ഥാനം എന്നതിലുപരി ഒരു കുടുംബത്തിന്റെ സ്നേഹവും സുരക്ഷിതത്വവുമാണ് ബാലികാസദനം വർഷയ്ക്ക് നൽകിയത്. പെണ്ണുകാണൽ മുതൽ വിവാഹാലോചനകൾ വരെ നീണ്ട ഈ ബന്ധം, ഇപ്പോൾ ഒരു മംഗളകർമ്മത്തിലൂടെ സഫലമായിരിക്കുകയാണ്.
നിറപ്പകിട്ടാർന്നതായിരുന്നു ചടങ്ങുകൾ ഒരു മകളുടെ വിവാഹം വീട്ടുകാർ എങ്ങനെ ആഘോഷിക്കുമോ അതേ ഗൗരവത്തോടെയാണ് സേവാഭാരതി ഈ വിവാഹം നടത്തിയത്. കല്യാണ വസ്ത്രങ്ങൾ മുതൽ അതിഥികൾക്കായി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ വരെ സേവാഭാരതി ജില്ലാ സമിതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു. വനവാസി മേഖലയിലെ ഒരു പെൺകുട്ടിക്ക് സമൂഹത്തിന്റെ മുഖ്യധാരയിൽ അന്തസ്സോടുകൂടിയ വിവാഹം ഉറപ്പാക്കാൻ കഴിഞ്ഞത് സേവാഭാരതിയുടെ പ്രവർത്തനങ്ങളിലെ തിളക്കമുള്ള അധ്യായമായി മാറി. ബാലികാസദനത്തിലെ തങ്ങളുടെ പ്രിയപ്പെട്ട കുട്ടി ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ അത് സന്നദ്ധരായ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവമായി മാറുകയായിരുന്നു.
കോട്ടൂരിലെ സേവാഭാരതി മാതൃസമിതി പ്രവർത്തകരുടെയും സാരഥി ട്യൂഷൻ സെന്റർ അധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു വിവാഹം നടന്നത്. സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി വിനു കുമാർ, എഴുത്തുകാരി സ്മിത രത്നാകരൻ തുടങ്ങി സാമൂഹിക പ്രവർത്തകരും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. ഇതോടെ കോട്ടൂർ വനമേഖലയിൽ പതിനാലാമത് വിവാഹമാണ് സേവാഭാരതിയുടെ കാരുണ്യത്തിൽ നടക്കുന്നത്.










![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post