VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
9 April, 2026
in ഭാരതം
Share
Tweet
SendTelegram

നാഗ്പൂര്‍: സമാജത്തിലും രാഷ്ട്രത്തിലും സത്യശിവസൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കുകയാണ് സംഘം ചെയ്യുന്നതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യത്യസ്ത നാദ, സ്വരങ്ങളുതിരുന്ന വിവിധ സംഗീതോപകരണങ്ങളിലൂടെ ഒരേ താളബോധത്തോടെ, ഒരേ ചുവടുവയ്‌പോടെ സ്വയംസേവകര്‍ ഉയര്‍ത്തുന്ന രാഷ്ട്രരാഗം ചൂണ്ടിക്കാട്ടുന്നത് ഹൃദയം സമര്‍പ്പിച്ച് ചെയ്യുന്ന കര്‍മ്മത്തിന്റെ പൂര്‍ത്തീകരണമാണ്. അതിലൂടെയാണ് സത്യം, ശിവം, സൗന്ദര്യം എന്നിവ അനുഭൂതിയായി മാറുന്നതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. രേശിംബാഗിലെ വ്യാസസഭാഗൃഹത്തില്‍ നാഗ്പൂര്‍ മഹാനഗര്‍ ഘോഷ് പഥക്കിന്റെ ചരിത്രം രേഖപ്പെടുത്തിയ ‘രാഷ്ട്ര സ്വരാധന’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂല്യങ്ങള്‍ വളര്‍ത്തുകയാണ് എല്ലാ സംഘപരിപാടികളുടെയും ലക്ഷ്യം. ശക്തമായ ശരീരവും സംസ്‌കൃതമായ മനസ്സും സംയോജിപ്പിച്ച് ഗുണനിലവാരമുള്ള ഒരു ജീവിതത്തിലേക്ക് പുരോഗമിക്കണം. രാഷ്ട്രസ്വരാധന അതിലേക്കുള്ള കൈപ്പുസ്തകമാണ്. സമയം മുന്നോട്ടാണ്. പ്രവര്‍ത്തനവും മുന്നോട്ടാണ്. ആ യാത്രയില്‍ തുടക്കത്തിലുണ്ടായിരുന്ന ഗുണനിലവാരം നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണ്. പ്രതിസന്ധികളുടെ കാലങ്ങളില്‍ നാമെങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നും എന്തായിരുന്നു ഉദ്ദേശ്യമെന്നും ഈ പുസ്തകം ഓര്‍മ്മപ്പെടുത്തും. വിദഗ്ധരായ ഗായകരോ വാദകരോ അല്ലായിരുന്നുവെങ്കിലും സ്വയംസേവകര്‍ ഒരു കടലാസ് കഷ്ണം പോലും  മുന്നിലില്ലാതെ ഇത്രയധികം രചനകള്‍ എങ്ങനെ അവതരിപ്പിക്കുന്നുവെന്നത് ആളുകള്‍ അത്ഭുതത്തോടെയാണ് കാണുന്നത്. എന്നാല്‍ സംഘത്തിന് അതൊന്നും അത്ഭുതങ്ങളല്ല, സ്വാഭാവികമായി സംഭവിക്കുന്നതാണ്. മുന്‍പേ നടന്ന സ്വയംസേവകരുടെ പ്രതിഭകള്‍ ഈ രചനകളിലുണ്ട്. ഇത് നമുക്ക് മനസ്സാക്ഷിയുടെ കാര്യമാണ്. ആര്‍എസ്എസിന്റെ നൂറു വര്‍ഷത്തെ യാത്രയുടെ ബഹുമതി ജനങ്ങള്‍ക്കും സമാജത്തിനുമാണ്.

സംഘം മുന്നോട്ടുപോയത് ആരുടെയെങ്കിലും ദയ കൊണ്ടല്ല.  ആരുടെയെങ്കിലും നിസംഗത കൊണ്ട് ആ പ്രവര്‍ത്തനം തടസപ്പെട്ടിട്ടുമില്ല. സ്വയംസേവകരുടെ കഠിനാധ്വാനമാണ് അതിനെ വളര്‍ത്തിയത്. സംഘത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതിന് അവര്‍ സമ്പൂര്‍ണ ഊര്‍ജ്ജവും ചെലവഴിച്ചു. അതുകൊണ്ടാണ് ഇന്ന് സംഘം രാഷ്ട്രത്തെ നയിക്കുന്ന സംഘശതാബ്ദി നൂറു വര്‍ഷത്തിന്റെ പൂര്‍ത്തീകരണത്തെ അടയാളപ്പെടുത്തുന്ന ഒരു ആഘോഷമല്ല, മറിച്ച് ആത്മപരിശോധനയ്ക്കുള്ള ഒരു അവസരമാണ്. ഇന്നത്തെ സ്വയംസേവകര്‍ക്ക് പൂര്‍വ്വികരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അവരുമായി സ്വയം താരതമ്യം ചെയ്യാനും മുന്നോട്ട് പോകാനും ഉത്തരവാദിത്തമുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.

വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് തംശേട്ടിവാര്‍, സഹ സംഘചാലക് ശ്രീധര്‍ ഗാഡ്‌ഗെ, മഹാനഗര്‍ സംഘചാലക് രാജേഷ്ജി ലോയ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

മഹാമാഘം: അമൃതാനന്ദമയീ ദേവി രക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ചലച്ചിത്രതാരം അഞ്ജലി നായർ ഉദ്ഘാടനം നിർവഹിച്ചു

ഭാസ്‌കര്‍ജി ശിശു വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം മഹത്തരമാണെന്ന് എസ്. സേതുമാധവന്‍

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies