VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബിഎംഎസിന്റേത് സമന്വയത്തിന്റെ മാര്‍ഗം: സുരേഷ് ജോഷി

VSK Desk by VSK Desk
9 May, 2026
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: സര്‍വജനങ്ങള്‍ക്കും സൗഖ്യവും ഹിതവും ലഭ്യമാക്കി ഭാരതത്തെ സശക്തവും സമൃദ്ധവുമാക്കണമെന്ന ലക്ഷ്യമാണ് ബിഎംഎസ് മുന്നോട്ട് വെച്ചതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി. ബിഎംഎസ് കോഴിക്കോട് ജില്ലാ സമിതി നിര്‍മിച്ച ദത്തോപാന്ത് ഠേംഗ്ഡി ഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഎംഎസ് തൊഴില്‍ രംഗത്തെ മുതലാളിയെന്നും തൊഴിലാളിയെന്നും വേര്‍തിരിച്ചുകാണാതെ ഒരു കുടുംബമായി പരിഗണിച്ചു. തൊഴിലുടമയെ ശത്രുവായി കണ്ട് സംഘര്‍ഷത്തിന്റെ പാതയിലേക്കല്ല ബിഎംഎസ് നയിച്ചത്. തൊഴിലാളി സമൂഹത്തില്‍ രാജ്യസ്‌നേഹവും രാജ്യ പുരോഗതിക്ക് വേണ്ടിയുള്ള ആശയവും ബിഎംഎസ് മുന്നോട്ട് വെച്ചു. അടിത്തട്ടില്‍ കിടക്കുന്നവരുടെ നന്മയും ഉയര്‍ച്ചയും ലക്ഷ്യമാക്കിയാണ് ബിഎംഎസ് പ്രവര്‍ത്തിച്ചത്. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന ശ്രേഷ്ഠ വിചാരത്തിന്റെ അടിസ്ഥാനത്തിലാണ് അത് ഊന്നി നിന്നത്. അവകാശത്തിന്റെ ഭാഷ മാത്രമല്ല കര്‍ത്തവ്യ നിര്‍വഹണത്തിന്റെ പ്രാധാന്യത്തെയും ബിഎംഎസ് മുന്നോട്ട് വെച്ചു. ഈ ആശയത്തിന് ഇന്ന് സര്‍വ സ്വീകാര്യത കിട്ടിയിരിക്കുന്നു. സമന്വയത്തിന്റെ ദര്‍ശനത്തിന് ആദരവും പരിഗണനയും ലഭിക്കുന്നു. കമ്യൂണിസ്റ്റ് തൊഴിലാളി സംഘടനയും ബിഎംഎസും ഒരേ കാലത്താണ് ആരംഭിച്ചതെങ്കിലും തൊഴിലാളി സമൂഹത്തില്‍ പടര്‍ന്ന് പന്തലിക്കാന്‍ ബിഎംഎസിന് കഴിഞ്ഞിരിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയവും അസ്തമിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

കാര്യാലയനിര്‍മാണ സമിതി ചെയര്‍മാനും ആദ്ധ്യാത്മിക പ്രഭാഷകനുമായ എ.കെ.ബി. നായര്‍ ആമുഖ പ്രഭാഷണം നടത്തി. ബിഎംഎസ് ദേശീയ അദ്ധ്യക്ഷന്‍ എസ്. മല്ലേശം മുഖ്യപ്രഭാഷണം നടത്തി. തൊഴിലാളികളുടെ വിയര്‍പ്പില്‍ നിന്നും വരുമാനത്തില്‍ നിന്നുമുള്ള പണം ഉപയോഗിച്ചാണ് ഠേംഗ്ഡി ഭവന്‍ പണിതത് എന്നത് അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി ഭാരതീയ മസ്ദൂര്‍ സംഘം മാറിയിരിക്കുന്നു. ബിഎംഎസിന്റെ എഴുപത് വര്‍ഷത്തെ സംഘടനാ യാത്ര അഭിമാനകരമാണ്. എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു, എച്ച്എംഎസ് മുതലായ തൊഴിലാളി സംഘടനകള്‍ തൊഴിലാളികളുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച് വിഭജിക്കപ്പെട്ടുപോയിരിക്കുന്നു. സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന ആശയം അപ്രായോഗികമാണെന്ന് തെളിഞ്ഞിരിക്കുന്നു. ”തൊഴിലാളികളെ സര്‍വലോകത്തെയും സംഘടിപ്പിക്കുവിന്‍” എന്ന ആശയത്തിനാണ് ശാശ്വത നിലനില്‍പ്പ്. വസുധൈവ കുടുംബകം എന്ന ദര്‍ശനത്തെ മുന്‍നിര്‍ത്തി തൊഴിലാളികളെ സര്‍വലോകത്തെയും സംഘടിപ്പിക്കുവിന്‍ എന്ന ആശയത്തിനാണ് ഇന്ന് അംഗീകാരം ലഭിക്കുന്നത്.

ഭാരതം തൊഴിലാളികളുടെ നാടാണ്. രാജ്യതാത്പര്യം മുന്‍നിര്‍ത്തി തൊഴിലാളി സമൂഹം പ്രവര്‍ത്തിക്കണം. പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങള്‍ സംഘര്‍ഷത്തിന്റെ ആശയമാണ് മുന്നോട്ട് വെയ്‌ക്കുന്നത്. ആ വീക്ഷണങ്ങള്‍ക്ക് ഇന്ന് നിലനില്‍പ്പ് ഇല്ലാതായിരിക്കുന്നു. ദേശീയ ബോധമുള്ള തൊഴിലാളി, തൊഴിലാളിവത്കൃത വ്യവസായം, വ്യവസായവത്കൃത രാഷ്‌ട്രം എന്ന ആശയത്തിലൂന്നി നിന്നുകൊണ്ട് ബിഎംഎസ് മുന്നേറുന്നു. അദ്ദേഹം പറഞ്ഞു. ബിഎംഎസ്ജില്ലാ പ്രസിഡന്റ് സി.പി. രാജേഷ് അധ്യക്ഷനായി. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍, മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗംഗാധരന്‍, ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ശിവജി സുദര്‍ശന്‍, ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍, ടി.എം.പ്രശാന്ത്, എ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: BMS#BMS
Share
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies