VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
13 June, 2026
in കേരളം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

തിരുവനന്തപുരം: പ്രശ്‌നങ്ങളെക്കുറിച്ച് വീടിനുള്ളിലിരുന്ന് പരിതപിക്കുകയല്ല, രാഷ്‌ട്ര ചിന്തയോടെ ഒരുമിച്ചു ചേരുകയാണ് വേണ്ടതെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സമാജത്തെ സംഘടിപ്പിക്കുകയാണ് ആർ എസ് എസ് ചെയ്യുന്നത്. സംഘത്തിന് ആരും എതിരാളികളല്ല, എല്ലാവരും നാളത്തെ സ്വയംസേവകരാണെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി ഉദയ പാലസ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട സംഘത്തെക്കുറിച്ച് ശരിയായ ധാരണ ലഭിക്കാനുള്ള അവസരമാണ് ഇത്തരം സദസുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘത്തെ അറിയാൻ സ്വയംസേവകരെ കേൾക്കുകയും സംഘപരിപാടികളിൽ പങ്കെടുക്കുകയും വേണം. പ്രൊപ്പഗാണ്ടകൾക്കും നരേറ്റീവുകൾക്കും പിന്നാലെ പോകരുത്. ഞാൻ പറയുന്നത് കേട്ടും ഒരു ധാരണയിലെത്തണമെന്നില്ല. ഒരു മണിക്കൂർ ശാഖകളിലെത്തിയും സംഘശിബിരങ്ങളിലെത്തിയും കണ്ടും അറിഞ്ഞും ആർ എസ് എസിനെ മനസിലാക്കണം, സർസംഘചാലക് പറഞ്ഞു.

സംഘം വന്നത് പൂർത്തീകരണത്തിനായാണ്. എല്ലാമുണ്ടായിട്ടും ദീർഘകാലം അടിമത്തത്തിലായിപ്പോയ നാടാണ് നമ്മുടേത്. കടന്നുകയറി ഭരിച്ച ഏഴാമത്തെ അധിനിവേശശക്തിയാണ് ബ്രിട്ടൻ. സ്വാതന്ത്ര്യത്തിന് വേണ്ടി ഉയർന്ന മുന്നേറ്റങ്ങൾ സ്വാതന്ത്ര്യാനന്തരം മുന്നോട്ടു പോയില്ല. പരിഷ്കരണ പരിശ്രമങ്ങൾ ചില തുരുത്തുകളിലൊതുങ്ങി. ജന്മനാ ദേശഭക്തനായ ഡോ. കേശവബലിറാം ഹെഡ്ഗേവാർ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ രാഷ്ട്രം അതിൻ്റെ തനിമയിൽ സംഘടിക്കാതെ പൂർവ വൈഭവം പുന:സ്ഥാപിക്കാനാവില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഭാരതമെന്നത് കേവലം ഭൂമിശാസ്ത്രപരമായ അതിരുകളിലൊതുങ്ങുന്നില്ല. ഇത് പ്രകൃതിയാണ്.
ഈ രാഷ്ട്രം ഹിന്ദുരാഷ്ട്രമാണ്. ഹിന്ദു എന്നത് നമ്മുടെ ജീവിത രീതിയാണ്, നാടിൻ്റെ സാംസ്‌കാരികത്തനിമയാണ്.
എല്ലാ വിവിധതകളെയും സ്വീകരിച്ചു കൊണ്ട് ഒരുമയോടെ കഴിയുന്നതാണ് ഈ നാടിൻ്റെ തനിമ.
തനിമ ഒരു തത്വശാസ്ത്രമല്ല അനുഭൂതിയാണ്. അവർ എന്നിലും ഞാൻ അവരിലും എന്ന ഏകത്വ ഭാവനയുടെ പേരാണ് ഹിന്ദു എന്നും
ഭാരതീയത ഹിന്ദു രാഷ്ട്രത്തിൻ്റെ സ്വഭാവ വിശേഷമാണെന്നും സർസംഘചാലക് ചൂണ്ടിക്കാട്ടി.

ഇന്നത്തെ ലോകത്തിന് വേണ്ടത് ഭാരതത്തിൻ്റെ പക്കലാണുള്ളത്. അത് നല്കാനുള്ള തയാറെടുപ്പ് ഭാരതീയരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
കൊടുക്കൽ വാങ്ങലുകളുടെ പാരസ്പര്യമാണ് സമൂഹത്തിൻ്റെ കരുത്ത്. ലോകത്തിന് വേണ്ടതെല്ലാം ഭാരതത്തിൻ്റെ പക്കലാണുള്ളത്. അത് നല്കാനുള്ള തയാറെടുപ്പ് ഭാരതീയരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മൾ അതിന് ഭാരതീയ ജീവിത രീതി ശീലമാക്കണം. ധർമ്മത്തിൻ്റെ അടിസ്ഥാനത്തിൽ കരുത്തരാകണം. സമാജം സംഘടിക്കുകയല്ലാതെ കരുത്ത് നേടാൻ വഴിയില്ല. കരുത്തൻ്റെ വഴിയിൽ കുറുകെ നിൽക്കാൻ ആരും ധൈര്യപ്പെടില്ല. ദൗർബല്യം മരണമാണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞു. ഹിന്ദു സമൂഹം ഒരുമിച്ച് ചേരണം. ഇത് മാതൃഭൂമിയാണെന്നും നമ്മൾ ഒരമ്മയുടെ മക്കളാണെന്നുമുള്ള സാഹോദര്യ ഭാവം ഉറയ്ക്കണം , ഡോ. മോഹൻ ഭാഗവത് പറഞ്ഞു.

ആർ എസ് എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് പി. ഗിരീഷ്, ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവർ വേദിയിൽ സന്നിഹിതരായി. പ്രാന്ത സഹസമ്പർക്ക പ്രമുഖ് എം. ജയകുമാർ സ്വാഗതം പറഞ്ഞു.
വിവിധ മേഖലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട വ്യക്തികളാണ് പങ്കെടുത്തത്. സദസിൻ്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സർസംഘചാലക് മറുപടി നല്കി.

Tags: dr. mohan bhagawatRSS100
Share
Tweet
SendShareShare

Latest from this Category

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

Load More

പുതിയ വാര്‍ത്തകള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies