കൊച്ചി: ഭാരതം അമൃതകാലത്തിലേക്കുള്ള വളർച്ചയിലാണ്. ഈ കാലഘട്ടത്തിൽ രാജ്യത്തിൻറെ വികസനത്തിന് ആവശ്യമായ രീതിയിൽ കൂടുതൽ ചെറുപ്പക്കാർ കഴിവ് നേടി മുന്നോട്ട് വരേണ്ടതുണ്ട്. 2047 ൽ ഭാരതം ലോക നേതൃത്വത്തിലേക്ക് എത്തുമ്പോൾ നാം മാനസികമായും ശാരീരികമായും കൂടുതൽ കരുത്തുറ്റവരായിത്തീരണം. ഈ പ്രയത്നത്തിന് നേതൃത്വം നൽകുവാൻ സംഘം ഉണ്ട് എന്നത് വളരെ ആശ്വാസകരമാണ്. കൊച്ചിൻ ഷിപ്പ് യാർഡ് മുൻ മാനേജിംഗ് ഡയറക്ടർ മധു എസ് നായർ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം കൊച്ചി മഹാനഗരം നടത്തിയ യുവസംഗമത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
14 ന് രാത്രി 9:30ന് എളമക്കര ഭാസ്കരീയം കൺവെൻഷൻ സെൻററിൽ വച്ച് നടന്ന പരിപാടിയിൽ കൊച്ചി മഹാനഗരത്തിൽ നിന്നുള്ള യുവതീയുവാക്കൾ പങ്കെടുത്തു. 12 മണിക്ക് സ്വാതന്ത്ര്യ പുലരിയെ അനുസ്മരിച്ചുകൊണ്ട് ദേശീയ പതാക ഉയർത്തി. സംഘത്തിൻറെ ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി ഉണ്ണികൃഷ്ണൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. “ജാഗ്രത – രാഷ്ട്രവൈഭവത്തിനായ്” എന്നതായിരുന്നു പരിപാടിയുടെ വിഷയം. പരിപാടിയോട് അനുബന്ധിച്ച് വിവിധതരത്തിലുള്ള കലാപരിപാടികൾ, വീഡിയോ പ്രദർശനം, സമൂഹ വന്ദേമാതര ഗാനാലാപനം, രക്ഷാബന്ധൻ എന്നിവയും നടന്നു.













Discussion about this post