VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

VSK Desk by VSK Desk
18 August, 2026
in കേരളം
Share
Tweet
SendTelegram

കരുനാഗപ്പള്ളി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന കാര്യകർത്താവായിരുന്ന ഗംഗാധരകുറുപ്പ് (91, കുറുപ്പുസാർ) ഇനി ദീപ്‌തമായ ഓർമ. കരുനാഗപ്പള്ളി, ശാസ്താംകോട്ട താലുക്ക് കാര്യവാഹ്, കരുനാഗപ്പള്ളി താലൂക്ക് (റവന്യൂ താലൂക്ക് കരുനാഗപ്പള്ളി, ചവറ താലൂക്ക്) സംഘചാലക്, കൊല്ലം ജില്ലാ ബൗദ്ധിക്ക് പ്രമുഖ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കരുനാഗപള്ളി താലൂക്കിലെ പാവുമ്പ ശാഖയിലൂടെ സംഘപ്രവർത്തനത്തിൽ എത്തിയ ഇദ്ദേഹത്തിന് ഭാസ്‌കർ റാവു, ഹരിയേട്ടൻ, പി.പി. മുകുന്ദൻ എന്നിവരുമായി അടുത്ത ബന്ധമായിരുന്നു.

ശൂരനാട് ഗവ. ഹൈസ്‌കൂളിൽ നിന്ന് വിരമിച്ച ശേഷം പൂർണസമയ പ്രവർത്തകനായി താലൂക്കിലും ജില്ലയിലും സജീവമായി പ്രവർത്തിച്ചു. കരുനാഗപ്പള്ളി, ശാസ്താംകോട്ട താലൂക്കുകളിൽ സംഘപ്രവർത്തകർക്ക് നേരെ രാഷ്ട്രീയ-മത തീവ്രവാദികളുടെ ഭാഗത്തു നിന്ന് നിരന്തരം ഭീഷണിയും അക്രമവും നടന്നപ്പോൾ അവരുടെ വീടുകളിലെത്തി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്ന തിന് മുന്നിൽനിന്നു പ്രവർത്തിച്ചു.

ഏറെ നാളായി ശാരീരികമായ അസ്വസ്ഥകളാൽ വീട്ടിൽ കഴിഞ്ഞുവരവെ ഞായറാഴ്ച രാത്രിയാണ് വിയോഗം. പരേതയായ കസ്തുരി അമ്മയാണ് ഭാര്യ. കെ. സിന്ധു, കെ. ബിന്ദു, ബിജു എം.ജി. എന്നിരാണ് മക്കൾ. പരേതനായ മധുസൂദനൻ പിള്ള, വിക്രമൻപിളള, രഞ്ജു എന്നിവരാണ് മരുമക്കൾ. ആർഎസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്‌ണൻ, ദക്ഷിണ പ്രാന്തസഹപ്രൗഢപ്രമുഖ് ബാഹുലേയൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി എം. സതീശൻ, വിഭാഗ് പ്രൗഢപ്രമുഖ് ടാ.കൊ. കുട്ടൻ, ജില്ലാ സംഘചാലക് ആർ. മോഹനൻ ഉൾപ്പടെ നിരവധി പേർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. സഞ്ചയനം 21ന് രാവിലെ.

സ്വയംസേവകർക്ക് മാതൃകയും പ്രേരണയും

  • സി. ബാബു (ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി

ഞാൻ ബാല സ്വയംസേവക് ആയിരുന്നപ്പോൾ സൈക്കിളിൽ സാർ ഞങ്ങളുടെ ശാഖയിൽ വരുമായിരുന്നു. അദ്ധ്യാപകനായിരുന്നിട്ടും ട്രൗസറും ഇട്ട് ഞങ്ങളോടൊപ്പം വ്യായാമം ചെയ്യുവാനും കളിക്കാനും കഥകൾ പറഞ്ഞ് തരുവാനും സാർ ഉണ്ടായിരുന്നു. സംഘത്തിനെതിരെ ഇന്നത്തെ പോലെ തന്നെ അന്നും നുണപ്രചരണങ്ങളായിരുന്നു. അന്ന് എല്ലാവരുടെയും വിഷമവും വേദനയും തുറന്ന് പറയാവുന്ന ഒരു മാതൃകാ ഗുരുനാഥനും അച്ഛനും ജ്യേഷ്‌ഠനും സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു കുറുപ്പ് സാർ.

1992ൽ സംഘത്തെ സർക്കാർ നിരോധിച്ചപ്പോൾ ആരെയും അറസ്റ്റ് ചെയ്യാതിരുന്ന സമയത്ത് പ്രിവന്റീവ് അറസ്റ്റ് എന്ന് പറഞ്ഞ് സാറിനെ 2 ദിവസം കസ്റ്റഡിയിൽ വച്ചു പിന്നീട് വിട്ടയച്ചു. 1997ൽ കൊല്ലത്ത് മാർക്‌സിസ്റ്റ് അക്രമവിരുദ്ധ സമരത്തിന് നേരെ പോലീസ് അക്രമം അഴിച്ചുവിട്ട് നൂറുകണക്കിന് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തപ്പോൾ അതിൽ 15 വയസിൽ താഴെയുള്ള കുറച്ച് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. ഒരുകാരണവും ഇല്ലാതെ പോലീസ് കുട്ടികളെ തല്ലിചതച്ചപ്പോൾ കുട്ടികളെ ഇനി തല്ലരുത് എന്ന് പറഞ്ഞ് തടഞ്ഞ സാറിനെ പോലീസ് ക്രൂരമായാണ് മർദ്ദിച്ചത്.

ഇതിനെ കുറിച്ച് പിന്നീട് സാറ് പറഞ്ഞത്, എൻ്റെ കുട്ടികളെ തല്ലുന്നത് ഞാൻ നോക്കി നിൽക്കില്ലെന്നായിരുന്നു. അതിൻ്റെ പേരിലും കുറെ ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. തഴവാ പ്രദേശങ്ങളിൽ മാർക്‌സിസ്റ്റ്-മുസ്ലീം അക്രമികൾ സംഘപ്രവർത്തകക്ക് നേരെ നിരന്തരം അക്രമം അഴിച്ച് വിട്ടപ്പോഴൊക്കെ ഒരു രക്ഷാകർത്താവിനെ പോലെ അവരുടെ വീടുകളിൽ പോവുകയും സമാധിപ്പിക്കുകയും ചെയ്യുമായിരുന്നു. അദ്ധ്യാപകനായിരുന്ന സാറിന് പല മേഖലയിലും ശിഷ്യസമ്പത്തുണ്ട്. എപ്പോഴും ഉത്സാഹിയായിട്ടാണ് കാണുന്നത്. ജീവിതാവസാനം വരെയും സംഘ ആദർശം ജീവിതമാക്കിയ സാർ എല്ലാ ദേശസ്നേഹികക്കും പ്രേരണയായിരുന്നു. സാറിൻ്റെ വേർപാടിൽ കുടുംബത്തിനുണ്ടായ തീരാദുഃഖത്തിൽ പങ്കുചേർന്ന് അനുശോചനം അറിയിക്കുന്നു.

Share
Tweet
SendShareShare

Latest from this Category

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

അമൃതകാലത്തിലേക്കുള്ള ഈ വളർച്ചയിൽ യുവാക്കളുടെ പങ്ക് അതുല്യമാണ്: മധു എസ് നായർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

അമൃതകാലത്തിലേക്കുള്ള ഈ വളർച്ചയിൽ യുവാക്കളുടെ പങ്ക് അതുല്യമാണ്: മധു എസ് നായർ

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies