VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

VSK Desk by VSK Desk
24 September, 2026
in കേരളം
Share
Tweet
SendTelegram

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും. 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസിലാണ് ചടങ്ങുകള്‍ നടക്കുക.

26ന് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുപരിപാടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വിശ്വസേവാദിനത്തോടനുബന്ധിച്ച് 50 കോടി രൂപയുടെ ജീവകാരുണ്യപദ്ധതികള്‍ക്ക് മഠം തുടക്കം കുറിക്കും. ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്രമേഖലയിലെ പ്രഗത്ഭര്‍ക്ക് മഠം നല്‍കുന്ന അമൃതകീര്‍ത്തി പുരസ്‌കാരവും 26ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മുന്‍ ഗവര്‍ണറും പ്രമുഖ അഭിഭാഷകനും ഗ്രന്ഥകാരനുമായ പി.എസ്. ശ്രീധരന്‍പിള്ളയാണ് അമൃതകീര്‍ത്തി പുരസ്‌കാരത്തിന് അര്‍ഹനായത്. ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി കെ. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ അസമിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തന നിധിയിലേക്ക് മാതാ അമൃതാന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപ കൈമാറും.

27ന് രാവിലെ 9ന് ശ്രീഗുരുപാദുക പൂജ, തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ സത്സംഗം, വിശ്വശാന്തി പ്രാര്‍ത്ഥന, ഭജന എന്നിവ നടക്കും. രാവിലെ 11ന് നടക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, കേന്ദ്രമന്ത്രി കിഞ്ചരാപ്പു രാംമോഹന്‍ നായിഡു, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചടങ്ങില്‍ അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ അവയവമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെയുള്ള ചികിത്സാ സഹായം (20 കോടി), മഠത്തിന് കീഴിലുള്ള സ്വാശ്രയ സംഘങ്ങള്‍ക്കുള്ള ധനസഹായം, കഴിഞ്ഞ ഏപ്രില്‍ 21ന് തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനുമുള്ള ധനസഹായ പ്രഖ്യാപനം എന്നിവ നടക്കും. പ്രധാന ചടങ്ങിന് ശേഷം സമൂഹവിവാഹവും നടക്കും. 26നും 27നും നടക്കുന്ന പ്രധാന ചടങ്ങുകള്‍ക്ക് ശേഷം പരിപാടികളില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും അമ്മ ദര്‍ശനവും പ്രസാദവും നല്‍കും.

അരലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന പന്തല്‍ സജ്ജമാകുന്നു

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന ഭക്തജനങ്ങളെ സ്വീകരിക്കാന്‍ അമൃതപുരി ഒരുങ്ങിക്കഴിഞ്ഞു. ഏതാണ്ട് 50,000 ലധികം പേര്‍ക്ക് ഇരിക്കാനുള്ള അതിവിശാലമായ പന്തലാണ് അമൃത സര്‍വ്വകലാശാല ക്യാംപസില്‍ ഒരുക്കുന്നത്.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്ന വിശിഷ്ടാതിഥികള്‍ക്കും ലക്ഷക്കണക്കിന് വരുന്ന അമ്മയുടെ മക്കള്‍ക്കായി ആവശ്യമായ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തി. തിരക്ക് നിയന്ത്രിക്കാനായി പ്രത്യേക ക്രൗഡ് മാനേജ്‌മെന്റ് സംവിധാനങ്ങള്‍, ശുചിത്വം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ ലഭ്യമാക്കാനുള്ള അതിവിപുലമായ മെഡിക്കല്‍ സംവിധാനങ്ങള്‍, ഭക്തരുടെ യാത്ര സുഗമമാക്കാന്‍ ഗതാഗത സൗകര്യം, ഭക്ഷണം, വെള്ളം എന്നിവയും സജ്ജമാക്കി.

കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന ലക്ഷ്യത്തിനു പ്രാധാന്യം നല്‍കി, പ്രകൃതി സംരക്ഷണത്തിലൂന്നി പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Share
Tweet
SendShareShare

Latest from this Category

പി. പരമേശ്വരൻജിയെ അനുസ്മരിച്ച് വിചാരകേന്ദ്രം

ദേശീയ എൻജിനീയേഴ്സ് ദിനാഘോഷം, ഓൾ കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ്, കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് ജേതാക്കൾ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

പി. പരമേശ്വരൻജിയെ അനുസ്മരിച്ച് വിചാരകേന്ദ്രം

ദേശീയ എൻജിനീയേഴ്സ് ദിനാഘോഷം, ഓൾ കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ്, കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് ജേതാക്കൾ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies