തിരുവല്ല: നിരണം കവികൾ മലയാള ഭാഷയ്ക്ക് അടിത്തറ പാകിയവരെന്നും പുതിയ തലമുറയ്ക്ക് നിരണം കവിത്രയങ്ങളെ അറിയാതെ പോകരുതെന്നും ചലച്ചിത്ര സംവിധായകൻ എം ബി പത്മകുമാർ പറഞ്ഞു .
തപസ്യ കലാസാഹിത്യവേദി നിരണം സമിതി യുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര സംരക്ഷണ സമിതി ഉപാധ്യക്ഷൻ ബി വിജയകുമാർ ദീപം തെളിയിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന കണ്ണശ്ശ കാവ്യോത്സവത്തിന്റെ സാംസ്കാരിക സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരണം യൂണിറ്റ് അദ്ധ്യക്ഷൻ ശ്രീ അശോകൻ ടി വി അധ്യക്ഷനായി. തപസ്യ സംസ്ഥാന ഉപാധ്യക്ഷൻ ആർ പ്രസന്നകുമാർ മുഖ്യ പ്രഭാഷണം നടത്തി.
കാവ്യോത്സവത്തിൽ ഗാനരചയിതാവും, കവിയുമായ കെ രാജഗോപാലിന് കണ്ണശ്ശ കാവ്യ പുരസ്കാരം സമർപ്പിച്ചു.
വിവിധ മേഖലകളിലുള്ള കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു.
നിരവധി കലാകാരന്മാർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ
സോപാന സംഗീതം,കൈകൊട്ടിക്കളി ഗാനാലാപനം തുടങ്ങിയ കലാ പരിപാടികൾ ഉണ്ടായിരുന്നു.
തപസ്യ സംസ്ഥാന സമിതി അംഗം ശിവകുമാർ അമൃതകല,തപസ്യ ജില്ലാ ഭാരവാഹികൾ Dr എം എ കബീർ വേണുരാജ്, മുരളീധരൻ പിള്ള,ബിന്ദു സജിവ്,ആരതി എസ് ദാസ്, കൃഷ്ണപ്രിയ അബിത കബീർ,കാർത്തിക അജിത് ,അനിത കുമാരി, അജിത് നിരണം, രേണുക, എന്നിവർ സംസാരിച്ചു.















