തൃശൂർ : മഹാകവി അക്കിത്തിന്റെ ജന്മശതാബ്ദി വേളയിൽ അദ്ദേഹത്തിന് ഉചിതമായ ആദരമർപ്പിച്ച് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യാൻ കേരളത്തിലെ പൗരപ്രമുഖരും സാംസ്കാരിക സംഘടനകളും അടങ്ങുന്ന സംഘാടക സമിതി തയാറെടുക്കുന്നു. അക്കിത്തത്തിന് നൂറ് വയസ് തികയുന്ന 2027 മാർച്ച് 18ന് മുമ്പ് സമാപിക്കുന്ന ആഘോഷ പരിപാടികൾ വ്യത്യസ്ത സ്വഭാവത്തിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
ഒക്ടോബർ മുതൽ ജനുവരി വരെ അഞ്ച് പർവങ്ങളായി തിരിച്ച് കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പൊതു ജനങ്ങൾക്കും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും അക്കിത്തം കാവ്യ ദർശനങ്ങളിൽ നിന്ന് പ്രചോദനം സ്വീകരിച്ച് കവിതാരചന നടത്താവുന്ന രചനാപർവം, ജില്ലാകേന്ദ്രങ്ങൾ തോറും കാവ്യസദസുകൾ, സെമിനാറുകൾ, അക്കിത്തം സ്മൃതി പ്രഭാഷണങ്ങൾ, സംഗീതനാടകാവതരണം ഉൾപ്പെടെ ആസ്വാദനപർവ്വം, സർവ്വകലാശാലാ കേന്ദ്രങ്ങൾ മുൻനിർത്തി സംഘടിപ്പിക്കുന്ന വൈചാരിക പരിപാടികളടങ്ങുന്ന വിചാരപർവം, അക്കിത്തം കവിതകളിലെ ദാർശനിക സ്വഭാവം ചർച്ച ചെയ്യപ്പെടുന്ന ശ്രുതിപർവം, സമാപനത്തിൽ തൃശ്ശൂർ സാഹിത്യ അക്കാദമി കേന്ദ്രമാക്കി മൂന്ന് ദിവസങ്ങളിൽ തുടർച്ചയായി സംഘടിപ്പിക്കുന്ന ജ്ഞാനപർവ്വം ഇവയാണ് പരിപാടികൾ.
കവിതാരചനാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടുന്നവർക്ക് പതിനായിരത്തൊന്ന് രൂപ ക്യാഷ് അവാർഡും ശില്പവും പ്രശസ്തി പത്രവും നൽകുന്നു. ഏഴായിരം, അയ്യായിരം രൂ പ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർക്ക് നൽകും. വിദ്യാർത്ഥി വിഭാഗത്തിന് ‘ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ഇതിഹാസ’വും പൊ തുജനങ്ങൾക്ക് ‘ഭാരതീയ പൈതൃക’വും കവിതാരചനാ വിഷയമായിരിക്കും. കവിതകൾ ഡിസംബർ 15ന് മുമ്പ്, ‘അച്യുതം’ അക്കിത്തം ജന്മശതാബ്ദി ആ ഘോഷസമിതി, തെക്കേ മാം പഴയ നടക്കാവ്, തൃശ്ശൂർ-680 001 എന്ന വിലാസത്തിൽ അയക്കണം. വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ സ്ഥാപന മേധാവിയുടെ സാക്ഷ്യ പത്രത്തോടൊപ്പം രചനകൾ അയക്കണം. അക്കിത്തം കവിതകളുടെ ആ ശയം മൂന്നുമിനിട്ടു ദൈർഘ്യമുള്ള റീൽസുകളാക്കി സംഘാടകസമിതിയുടെ വാട്ട്സ് ആപ്പിലേക്കോ അയാക്കാവുന്നതാണ്. മികച്ച റീലുകൾക്ക് ആകർഷകമായ സമ്മാനം നൽകും. കുട്ടികൾക്കും മുതിർന്നവർക്കും ഇതിൽ പങ്കെടുക്കാം. (akithamjan-mashathabadhi@gmail. com, 9605525107).
കേരള സാഹിത്യ അക്കാ ദമി, കേരള കലാ മണ്ഡലം, ആകാശവാണി, ഇടശ്ശേരി,
വൈലോപ്പിള്ളി സ്മാരക സമിതികൾ, ദേവസ്വങ്ങൾ, നിരവധി പ്രസാധകർ ബാ ലഗോകുലം, തപസ്യ, വിചാരകേന്ദ്രം, യോഗക്ഷേമസഭ, ബ്രഹ്മസ്വമഠം, തെക്കേമഠം, കടവല്ലൂർ അന്യോന്യപരിഷത്ത് തുടങ്ങി മുപ്പതിൽപ്പരം സന്നദ്ധ സാംസ്ക്കാരിക സംഘടനകളുടെ സഹകര ണവും നേതൃത്വവും ഉറപ്പി ക്കുന്ന അച്യുതം ആഘോഷ സമിതിയുടെ ചെയർമാൻ സി. രാധാകൃഷ്ണനും വർ ക്കിങ്ങ് ചെയർമാൻ എം.പി സുരേന്ദ്രനുമാണ്. വടക്കു മ്പാട്ട് നാരായണൻ ജനറൽ കൺവീനർ, എൻ. ഹരീന്ദ്രൻ ജോയിന്റ്റ് ജനറൽ കൺവീ നർ ടി.എസ് നീലാംബരൻ കൺവീനറും വി.എൻ. ഹരി ട്രഷററുമാണ്. വിദ്യാഭ്യാസ സാഹിത്യ സാംസ്കാരികരം ഗത്തുള്ള ഇരുന്നൂറോളം പേ mരടങ്ങുന്ന വിപുലമായ സം ഘാടക സമിതി രൂപീകരിച്ചു. പത്രസമ്മേളനത്തിൽ എം.പി. സുരേന്ദ്രൻ, വടക്കു മ്പാട്ട് നാരായണൻ, എൻ. ഹരീന്ദ്രൻ, ടി.എസ്. നീലാം ബരൻ, ശശി കളരിയേൽ എ















