കൊച്ചി: അഗ്നിരക്ഷാ സേനാംഗങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കിയ വിവാദ സംഭവത്തിലെ റിപ്പോര്‍ട്ട് ഇന്നലെ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഗ്നിരക്ഷാസേന ഡിജിപി ഡോ.ബി. സന്ധ്യ പറഞ്ഞു. സംഭവം ശ്രദ്ധയില്പ്പെട്ടുടനെ കൊച്ചി റീജണല്‍ ഫയര്‍ ഓഫീസര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അതിനനുസരിച്ചുള്ള കൃത്യമായ വിവരം ലഭിച്ചു. ഉടനടി നടപടി ഉണ്ടാകുമെന്നും ബി. സന്ധ്യ പറഞ്ഞു.
ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ പങ്കെടുത്ത് പരിശീലനം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്കിയ റെസ്ക്യൂ ആന്‍ഡ് റിലീഫ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനതല ഉദ്ഘാടനപരിപാടിയിലാണ് അഗ്നിശമന സേനയെത്തിയത്.
ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരിലാണ് റസ്ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് രൂപം നല്‍കിയത്. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ.എ. രാഹുല്‍ദാസ്, എം. സജാദ് എന്നിവരാണ് പരിശീലനം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ റെസ്ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങിലാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്.
അതേസമയം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഗ്നിരക്ഷാസേനയുടെ ഔദ്യോഗിക ഫെയ്സ്ബുക്കിലും പോപ്പുലര്‍ ഫ്രണ്ടിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ നിരന്തരം കമന്റുകളുമായി എത്തിയിരുന്നു. കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് അഗ്നിരക്ഷാ സേന മുമ്പ് ഫെയ്സ്ബുക്കില്‍ ഷെയര്‍ചെയ്ത പല വീഡിയോകള്‍ക്ക് താഴെയും കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ അധിക്ഷേപിക്കുന്ന രീതിയില്‍ കമന്റുകളുമായി ഉദ്യോഗസ്ഥര്‍ തന്നെ എത്തിയിരുന്നു. ഇതിനെതിരെ പരാതികള്‍ ഉണ്ടായെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരാരും ഇതില്‍ പ്രതികരിക്കാന്‍ തയാറായില്ല. ഇതിന് ശേഷമാണ് പരസ്യമായി പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്കാന് അഗ്നിരക്ഷാസേന രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post