VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ക്ഷേത്രവിമോചനത്തിന് സമരകാഹളം; കണ്‍വെന്‍ഷന്‍ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു

VSK Desk by VSK Desk
3 May, 2022
in കേരളം
ഗുരുവായൂര്‍ കേളപ്പജി നഗറില്‍ നടന്ന ക്ഷേത്രവിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ഗുരുവായൂര്‍ കേളപ്പജി നഗറില്‍ നടന്ന ക്ഷേത്രവിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ShareTweetSendTelegram

ഗുരുവായൂര്‍: ക്ഷേത്രവിമോചനത്തിന് സമര കാഹളം മുഴങ്ങി. മതേതരം പ്രസംഗിക്കുന്ന സര്‍ക്കാരില്‍ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിനും സ്വയംഭരണാവകാശത്തിനും വേണ്ടിയുള്ള ക്ഷേത്രവിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഗുരുവായൂര്‍ കേളപ്പജി നഗറില്‍ (ടൗണ്‍ഹാള്‍) കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ ക്ഷേത്രങ്ങള്‍ക്കെതിരായ ഭരണകൂട അത്യാചാരങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു സംഘടിതരാകണം. മുഴുവന്‍ ഹിന്ദു സമൂഹവും മക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിനു വേണ്ടി ഇറങ്ങിത്തിരിക്കേണ്ട അനുകൂല സാഹചര്യമാണിത്. രാഷ്ട്രീയമുക്തമായ ദേവസ്വം സംവിധാനമാണ് ആവശ്യം. നിലവിലുള്ള ദേവസ്വം ബോര്‍ഡ്, ധര്‍മവിരുദ്ധതയുടെ പ്രഭവകേന്ദ്രമാണ്. ഗുരുവായൂരപ്പന്റെ സ്വത്തില്‍ നിന്നും രണ്ടുതവണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി രൂപ നല്‍കിയത് ശരിയല്ലെന്ന് ഹൈക്കോടതി പറഞ്ഞപ്പോള്‍, അതിനെതിരെ ഗുരുവായൂരപ്പന്റെ സമ്പത്തു തന്നെ ഉപയോഗിച്ച് പരമോന്നത നീതിപീഠത്തെ സമീപിച്ച ദേവസ്വം ബോര്‍ഡ്, പരസ്യമായി ഭക്തനെ വെല്ലുവിളിച്ചിരിക്കയാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു.

കേണല്‍ മണ്‍ട്രോയുടെ കാട്ടുനീതിയാണ് സിപിഎം സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. മാറാട് ഹെന്ദവ സഹോദരന്മാരെ കൊന്നൊടുക്കിയ കേസില്‍ പ്രതി സ്ഥാനത്ത് ഒരു മുസ്ലീം ആരാധനാലയമുണ്ട്. പുറമ്പോക്കിലുള്ള ആ പള്ളി പിടിച്ചെടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. അതേറ്റെടുക്കാന്‍ തയ്യാറാകാത്തതിന്റെ പേരാണോ മതേതരത്വമെന്നും ടീച്ചര്‍ ചോദിച്ചു.

മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി, ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ജനറല്‍ സെക്രട്ടറി പി. സുധാകരന്‍, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ്‌സെക്രട്ടറി അബിനു, ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് കെ.എന്‍. ഗോപി, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പോറ്റി, വിവിധ ഹിന്ദുസംഘടനാ നേതാക്കളായ എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, അഡ്വ. ഗോപി കൊച്ചുരാമന്‍, പി.എസ്. പ്രസാദ്, കെ.വി. ശിവന്‍, പ്രദീപ്, അഡ്വ. സോമകുമാര്‍, ബാലകൃഷ്ണപിഷാരടി, എം.കെ. വേണുഗോപാല്‍, എം.കെ. അംബേദ്കര്‍, വേണാട് വാസുദേവന്‍, പി. ശശികുമാര്‍, ഡോ. ജയരാജ്, വി. ചന്ദ്രാചാര്യ, പ്രൊഫ. നീലകണ്ഠന്‍, അഡ്വ. എം.എ. കൃഷ്ണനുണ്ണി, ശിവാനന്ദന്‍, വേണു ജി. പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. ശബരിമല അയ്യപ്പ സമാജം ദേശീയ സംഘടന സെക്രട്ടറി വി.കെ. വിശ്വനാഥന്‍ സമാപന പ്രസംഗം നടത്തി. ‘കേരളം തീവ്രവാദികള്‍ ലക്ഷ്യംവെക്കുന്നത്’ എന്ന പുസ്തകം, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍, കേരള പുലയ മഹാസഭ സെക്രട്ടറിയേറ്റ് അംഗം എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

Share1TweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies