കൊച്ചി: മുപ്പത്തിമൂന്നാമത് ഭൂട്ടാന്‍ ദൃക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സ്ത്രീപക്ഷ സിനിമയായി ആവിഷ്‌കാര ഡിജിറ്റലിനു വേണ്ടി രഘുനാഥ് എന്‍.ബി. രചനയും സംവിധാനവും നിര്‍വഹിച്ച ‘നിശബ്ദം’ തിരഞ്ഞെടുത്തു. കൃഷ്ണപ്രഭ നായികയാകുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍, ഛായാഗ്രഹണം, ചിത്രസംയോജനം തുടങ്ങി ഇരുപത്തെട്ടോളം ക്രെഡിറ്റുകള്‍ സംവിധായകനായ രഘുനാഥ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നതെന്ന റിക്കാര്‍ഡും നിശബ്ദത്തിനുണ്ട്. ഒരു ആന്‍ഡ്രോയിഡ് ആപ്പ് ആയി റിലീസ് ചെയ്ത സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഒരു അമ്മയും മകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ദിവസം സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെയുള്ള സമയത്തില്‍ നടക്കുന്ന സംഭവങ്ങളുടെയാണ് വികസിപ്പിച്ചിരിക്കുന്നത്. ടാഗോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, വേള്‍ഡ് ഫിലിം കാര്‍ണിവല്‍ സിങ്കപ്പൂര്‍, ഏഥെന്‍സ് ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ ഫിലിം മേക്കേഴ്സ് ടാലെന്റ് അവാര്‍ഡ്, ഏഷ്യാറ്റിക് മോഷന്‍ പിക്ചര്‍ അവാര്‍ഡ്സ് തുടങ്ങീ നിരവധി അംഗീകാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

Discussion about this post