കൊച്ചി: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്കുന്നത് തെറ്റായ വഴക്കമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. സുജാതന്‍. വ്യക്ത്യധിഷ്ഠിത പത്രപ്രവര്‍ത്തനമായിരുന്നു രാമകൃഷ്ണപിള്ളയുടേത്. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ സുദീര്‍ഘ ചരിത്രമുള്ള മാധ്യമപരമ്പര നിലനില്‍ക്കുമ്പോഴാണ് വ്യക്തിവിരോധം മുഖമുദ്രയാക്കിയ സ്വദേശാഭിമാനിയെ മാതൃകയായി കൊണ്ടാടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉണ്ടായിരുന്ന അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സമദര്‍ശിയിലൂടെ തുടങ്ങി കേസരിയിലൂടെ പടര്‍ന്ന കേസരി എ ബാലകൃഷ്ണപിള്ളയായിരുന്നു മാതൃകയാകേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാരദ ജയന്തിയുടെ ഭാഗമായി വിശ്വസംവാദ കേന്ദ്രം എറണാകുളത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു പി.സുജാതന്‍.
രാജാറാം മോഹന്‍ റോയി മുതല്‍ മഹാത്മജി വരെ പത്രപ്രവര്‍ത്തനത്തെ സ്വാതന്ത്ര്യത്തിനും സാമൂഹ്യ പരിഷ്‌കരണത്തിനും വേണ്ടിയുള്ള സമരായുധമാക്കിയ വലിയ പാരമ്പര്യമുണ്ട് ഇന്ത്യന്‍ മാധ്യമരംഗത്തിന്. സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രിട്ടീഷ് താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒട്ടുമിക്ക മാധ്യമങ്ങളും നിലകൊണ്ടത്. ഭാരതത്തിന്റെ സ്വത്വത്തെ ഉന്മൂലനം ചെയ്യാനും നമ്മുടെ സംസ്‌കാരത്തെ പ്രാകൃതമെന്ന് ചിത്രീകരിക്കാനുമാണ് അക്കാലത്ത് ബ്രിട്ടീഷ് നേതൃത്വത്തിലുള്ള മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം നിരവധി അച്ചടി മാധ്യമങ്ങളാണ് ആരംഭിച്ചത്. ഈ സമയത്താണ് ഗാന്ധിജിയെ പോലുള്ള അതികായര്‍ തങ്ങളുടെ പത്രങ്ങളുമായി മറുപടിയെന്നോണം എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദേശസ്‌നേഹ പ്രേരിതമായിരുന്നു സ്വാതന്ത്ര്യസമരകാലത്തെ പത്രപ്രവര്‍ത്തനം. ലോകത്ത് മഹത്തായ ആ പാരമ്പര്യത്തിന്റെ തുടര്‍ച്ച അവകാശപ്പെടാവുന്ന പത്രപ്രവര്‍ത്തനത്തിലേക്ക് പുതിയ കാലം മാറണമെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ ചരിത്രം മനസിലാക്കി ദൗത്യം തിരിച്ചറിയണമെന്ന് തുടര്‍ന്ന് സംസാരിച്ച ബിജെപി സംസ്ഥാന വക്താവ് കെ. വി. എസ് ഹരിദാസ് പറഞ്ഞു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം ഉയര്‍ത്തിയ ഭീഷണി വാര്‍ത്തയാക്കാന്‍ പോലും മടിച്ചവരാണ് കേരളത്തിലെ മാധ്യമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കുരുക്ഷേത്ര ബുക്‌സിന്റെ ചീഫ് എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന്‍ നാരദജയന്തി സന്ദേശം നല്‍കി. വിഘടനവാദത്തെ പ്രചോദിപ്പിക്കുന്ന രീതിയിലാണ് ചുരുക്കം ചിലമാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് മാധ്യമരംഗത്ത് ആശാസ്യമായതല്ലെന്നും സത്യസന്ധത പാലിച്ചാകണം മാധ്യമ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വസംവാദ കേന്ദ്രം അധ്യക്ഷന്‍ എം. രാജശേഖര പണിക്കര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.ജി. സജീവ്, ആര്‍. രാജീവ് എന്നിവര്‍ സംസാരിച്ചു. മാധ്യമ രംഗത്ത് മികവ് പുലര്‍ത്തിയ പത്രലേഖകര്‍ കെ.കെ.വിശ്വനാഥന്‍, എ.കെ. ജയപ്രകാശ്, എസ്.കൃഷ്ണകുമാര്‍, ഷിജു സി.എസ്, ശ്രീമൂലനഗരം മോഹന്‍ദാസ്, ശശി പെരുമ്പടപ്പ് എന്നിവരെ അനുമോദിച്ചു.
















Discussion about this post