കോഴിക്കോട്: ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കോഴിക്കോട് എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ എത്തിയ അദ്ദേഹത്തെ ആർ എസ് എസ് പ്രാന്തപ്രചാരക് എസ്.സുദർശൻ, കോഴിക്കോട് വിഭാഗ് സഹകാര്യവാഹ് സർജിത് ലാൽ, കേസരി മുഖ്യപത്രാധിപർ ഡോ.എൻ. ആർ. മധു, ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് അഡ്വ.പി.കെ ശ്രീകുമാർ എന്നിവർ സ്വീകരിച്ചു.ഇന്ന് വൈകിട്ട് കേസരി വാരിക സംഘടിപ്പിക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയിൽ അദ്ദേഹം പങ്കെടുക്കും. ഡോ.ജോൺ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ‘രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംഘടനാ ശാസ്ത്രം’ എന്ന വിഷയത്തിൽ സംസാരിക്കും. രാത്രി അദ്ദേഹം കൊല്ലത്തേക്ക് തിരിക്കും. 8 ന് കൊല്ലത്ത് സംഘചാലകന്മാരുടെ ബൈഠക്കിൽ പങ്കെടുക്കും. തുടർന്ന് മാതാ അമൃതാനന്ദമയിയെ സന്ദർശിക്കും. 9,10 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംഘടനാ യോഗങ്ങളിലും പങ്കെടുക്കും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിക്കും.11 ന് ഡൽഹിക്ക് തിരിക്കും.













![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post