VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

‘മേഴ്‌സി’ ഇല്ലാതെ സൗദി അറേബ്യ; മിശിഹയ്ക്കും രക്ഷിക്കാനായില്ല; അര്‍ജന്റീനയെ തകര്‍ത്തത് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക്

VSK Desk by VSK Desk
22 November, 2022
in കായികം
Share
Tweet
SendTelegram

ലുസെയ്ല്‍: ലോകകപ്പ് ഫുട്‌ബോള്‍ സാക്ഷ്യം വഹിച്ചതില്‍ വന്‍ അട്ടിമറിയാണ് അല്‍ ദയാനിലെ ലൂസെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്നത്. ലോകകീരിടം മുത്തമിടുമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ അടക്കം പ്രവചിച്ച അര്‍ജന്റീനയെ താരതമ്യേന ദുര്‍ബലരായ സൗദി അറേബ്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് തറപറ്റിച്ചത്. ലോകത്തെ ഞെട്ടിച്ച അട്ടിമറികളില്‍ ഒന്നായി മാറി ഗ്രൂപ്പ് സിയിലെ മത്സരം. ഓഫ് സൈഡ് കെണി ഒരുക്കിയാണ് അര്‍ജന്റീനയുടെ നീക്കങ്ങളെ സൗദി ബുദ്ധിപരമായി ചെറുത്തത്. ആദ്യ മുപ്പത് മിനിറ്റില്‍ ആറു ഓഫ് സൈഡുകളാണ് അര്‍ജന്റീനയില്‍ നിന്ന് ഉണ്ടായത്. അതില്‍ മൂന്നെണ്ണം ഗോളുകളുമായിരുന്നു. തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയ സൗദി ലഭിച്ച അവസരങ്ങളിലെല്ലാം അര്‍ജന്റീനിയന്‍ ഗോള്‍ മുഖത്തേക്ക് കുതിച്ചു.

അര്‍ജന്റീനയാകട്ടെ ഗോള്‍ കണ്ടെത്താന്‍ നന്നേ പ്രയാസപ്പെട്ട സാഹചര്യത്തില്‍ ഭാഗ്യമെന്നോണമാണ് ആ പെനല്‍റ്റ് ലഭിച്ചത്. എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍റ്റി വിധിച്ചത്. റഫറി ആദ്യ ഘട്ടത്തില്‍ ഫൗള്‍ കാണുകയോ പെനല്‍റ്റി വിധിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, വീഡിയോ റഫറിങ്ങിലൂടെയാണ് പരൈഡസിനെ ബുലയാഹി കൈകള്‍ കൊണ്ട് പിടിച്ചു നിലത്തിടുന്നതായി തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി കിക്കെടുത്ത മെസ്സിയ്ക്ക് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഒവൈസിനെ നിസ്സഹായനാക്കി മെസ്സി വലകുലുക്കി. ഇതോടെ ഗാലറി ആര്‍ത്തിരമ്പി. ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസ്സി മാറി.

മെസിയുടെ പെനാല്‍റ്റി ഗോളില്‍ ലീഡ് നേടിയ അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ നേടിയ മിന്നുന്ന രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ തോല്‍പ്പിച്ചത്. നാല്‍പത്തിയെട്ടാം മിനിറ്റില്‍ സാലെ അല്‍ ഷെഹ്‌രിയും അമ്പത്തിമൂന്നാം മിനിറ്റില്‍ സലീം അല്‍ ദോസരിയുമാണ് സൗദിയുടെ ഉജ്വല ഗോളുകള്‍ നേടിയത്. അവസാന നിമിഷങ്ങളില്‍ നിരവധി ആക്രമണങ്ങളാണ് അര്‍ജന്റീന സൗദി ഗോള്‍ മുഖത്തേക്ക് നടത്തിയത്. എങ്ങനേയും ഒരു ഗോളടിക്കാനുള്ള നീക്കം ചെറുക്കന്നതിനിടെ കളി പരുക്കനായതിനെ തുടര്‍ന്ന് നിരവധി സൗദി താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. അര്‍ജന്റീന ഒറ്റയടിക്ക് മൂന്നു കളിക്കാരെയാണ് പിന്‍വലിച്ച് സബ്സ്റ്റിറ്റിയൂഷന്‍ നടത്തിയത്. പിന്നീടും പകരക്കാരെ ഇറക്കിയെങ്കിലും സൗദിയുടെ പ്രതിരോധത്തെ മറികടക്കാന്‍ ലോക കീരിടം ലക്ഷ്യമിട്ടു ഖത്തറിലെത്തിയ അര്‍ജന്റീനയ്ക്ക് ആയില്ല. സൗദി ഗോളി മുഹമ്മദ് അലോവായിസ് ആണ് അര്‍ജന്റീന താരങ്ങളുടെ ഗോളാവുന്ന നിരവധി ഷോട്ടുകള്‍ തടുത്തത്.

Share21
Tweet
SendShareShare

Latest from this Category

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

പാകിസ്ഥാനെ അടിച്ചൊതുക്കി നേടിയ വിജയം ; ഇന്ത്യൻ ടീമിന് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മേജർ ധ്യാൻചന്ദിന്റെ ഓർമകളിൽ ഇന്ന് ദേശീയ കായിക ദിനം

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies