VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

പാകിസ്ഥാനെ തകര്‍ത്തു തരിപ്പണമാക്കി ഭാരതം

VSK Desk by VSK Desk
14 October, 2023
in കായികം
Share
Tweet
SendTelegram

അഹമ്മദാബാദ് : നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കാഴ്ച വിരുന്നൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിനാണ് തകര്‍ത്തത്. വിജയലക്ഷ്യമായ 192 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി. 30.3 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.ശ്രേയസ് അയ്യര്‍ 62 പന്തില്‍ പുറത്താകാതെ 53 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ 29 പന്തില്‍ പുറത്താകാതെ 19 റണ്‍സുമെടുത്തു.വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച രോഹിത് ശര്‍മ്മ 86 റണ്‍സെടുത്ത് പുറത്തായി. ഷഹിന്‍ ഷാ അഫ്രീദി തന്ത്രപരമായി പേസ് കുറച്ചെറിഞ്ഞ പന്തില്‍ ഇഫ്തിക്കര്‍ അഹമ്മദിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ഇതിനിടെ ഏകദിനത്തില്‍ രോഹിത് 300 സിക്‌സും നേടി. രോഹിതിന്റെ ഇന്നിംഗസില്‍ ആറ് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നു.ശുഭ്മാന്‍ ഗില്‍ 11 പന്തില്‍ പതിനാറ് റണ്‍സ് നേടി നില്‍ക്കെ അഫ്രീദിയുടെ പന്തില്‍ ഷദാബ് ഖാന്‍ പിടിച്ച് പുറത്തായി. വിരാട് കോഹ് ലി 16 റണ്‍സെടുത്ത് ഹസന്‍ അലിയുടെ പന്തില്‍ പുറത്തായി.ജസ്പ്രീത് ബുറയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഏഴോവറില്‍ ഒരു മെയിഡന്‍ ഉള്‍പ്പെടെ 19 റണ്‍സ് വിട്ടു നല്‍കി രണ്ട് വിക്കറ്റെടുത്തു.ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്തായി. ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. പിന്നീട് ബാബര്‍ അസം മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് മികച്ച രീതിയില്‍ ബാറ്റു വീശി. ഈ കൂട്ടുകെട്ട് സന്ദര്‍ശകരെ മികച്ച ടോട്ടലിലെത്തിക്കുമെന്ന് കരുതിയെങ്കിലും സിറാജും ബുംറയും ഇരുവരെയും വീഴ്‌ത്തിയതോടെ കളി മാറി.58 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറി സഹിതമാണ് ബാബറിന്റെ 50 റണ്‍സ്. 69 പന്തില്‍നിന്ന് ഏഴു ബൗണ്ടറിയോടെയാണ് റിസ്വാന്റെ 49 റണ്‍സ്.20 റണ്‍സെടുത്ത ഓപ്പണര്‍ അബ്ദുളള ഷഫീഖിനെ സിറാജും 36 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖിനെ ഹാര്‍ദിക് പാണ്ഡ്യയുമാണ് പുറത്താക്കിയത്. കുല്‍ദീപ് യാദവ് 10 ഓവറില്‍ 35 റണ്‍സ് വിട്ടു നല്‍കി രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുറ രവീന്ദ്ര ജഡേജ , സിറാജ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.കളി കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി സി സി ഐ സെക്രട്ടറി, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് പദവികള്‍ വഹിക്കുന്ന മകന്‍ ജയ് ഷായും ഉണ്ടായിരുന്നു.

Share11
Tweet
SendShareShare

Latest from this Category

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

പാകിസ്ഥാനെ അടിച്ചൊതുക്കി നേടിയ വിജയം ; ഇന്ത്യൻ ടീമിന് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മേജർ ധ്യാൻചന്ദിന്റെ ഓർമകളിൽ ഇന്ന് ദേശീയ കായിക ദിനം

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

Load More

പുതിയ വാര്‍ത്തകള്‍

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies