ടെല്‍അവീവ് : ഗാസ മുനമ്പിന് ചുറ്റുമായി 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസ അതിര്‍ത്തിയില്‍ ഭൂരിഭാഗം പ്രദേശത്തും ഇസ്രായേല്‍ സൈന്യം നിയന്ത്രണം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.
ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ച ശേഷം ഗാസയില്‍ വന്‍ പോരാട്ടമാണ് നടക്കുന്നത്.
അതിര്‍ത്തിയിലൂടെ ഇസ്രായേലിലേക്കുളള നുഴഞ്ഞുകയറ്റം ഒഴിവാക്കാക്കാനായിട്ടുണ്ട്. എന്നാല്‍ നുഴഞ്ഞുകയറ്റം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. അതിര്‍ത്തിക്ക് സമീപമുളള എല്ലാ ജനവിഭാഗങ്ങളെയും ഒഴിപ്പിക്കുന്നത് സൈന്യം ഏറെക്കുറെ പൂര്‍ത്തിയാക്കി.
ഗാസയില്‍ വ്യോമാക്രമണം നടത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലേക്കുളള വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടയാന്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നിര്‍ദ്ദേശം നല്‍കി.
Discussion about this post