ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇന്നും ധീരതയുടെ പര്യായമായി നിലകൊള്ളുന്ന അപൂർവ്വ വ്യക്തിത്വം -വീര ഉദ്ധം സിംഗ്. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരൻ ആയ മൈക്കൽ ഡയറിനെ നിറയൊഴിച്ചു കൊന്നു കൊണ്ട് ,ഭാരതീയരുടെ ചോരക്ക് വെള്ളക്കാരോട് കണക്ക് തീർത്ത വീര ദേശസ്നേഹി
1899 ഡിസംബർ 26 ന് പഞ്ചാബിലെ സംഗരുർ ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു ആണ് അദ്ദേഹത്തിന്‍റെ ജനനം .ചെറുപത്തിൽ തന്നെ അമ്മയും അച്ഛനും നഷ്ടപെട്ട ഉദ്ധം സിംഗ് സഹോദരന്‍റെ സംരക്ഷണതയിലാണ് വളർന്നത് .സ്കൂൾ വിദ്യാഭ്യാസം പൂര്തിയാക്കിയ ശേഷമാണ് യുവജനപ്രസ്ഥാനങ്ങളിലൂടെ സ്വാതന്ത്ര്യ സമരങ്ങളിൽ അദ്ദേഹം സജീവമാകുന്നത് .
1919 ഏപ്രില്‍ 13 ാം തീയതി ലോകത്തെ തന്നെ നടുക്കിയ പഞ്ചാബിലെ ജാലിയന്‍വാല ബാഗില്‍ നടന്ന കൂട്ടക്കൊലയ്ക്ക് നേതൃത്ത്വം നല്കിയ മൈക്കൽ ഡയറിനെ 1940 മാര്‍ച്ച് 13 ന് ലണ്ടനിലെ 10 ക്യാക്സ്റ്റണ്‍ ഹാളില്‍ റോയല്‍ സൊസൈറ്റി ഓഫ് ഏഷ്യന്‍ അഫേഴ്‌സ് സംഘടിപ്പിച്ചിരിക്കുന്ന മീറ്റിംഗില്‍ വച്ച് നിറയൊഴിച്ച് കൊന്നു കൊണ്ട് ഇന്ത്യാക്കാരുടെ രക്തത്തിന് പകരം വീട്ടി ഉദ്ധം സിംഗ് എന്ന വീര ദേശസ്നേഹി.
സംഭവ സ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിക്കാതിരുന്ന ഉദംസിംഗിനെ പോലീസ് അപ്പോള്‍ തന്നെ കസ്റ്റഡിയില്‍ എടുത്തു 1940 ഏപ്രില്‍ 1 ന് ഉദംസിംഗിന് എതിരെ ഡയറിനെ കൊന്ന കുറ്റം ചുമത്തി ബ്രിക്സ്റ്റണ്‍ ജയിലില്‍ അടച്ചു.
കോടതി സിംഗിനെ മരണ ശിക്ഷയ്ക്ക് വിധിച്ചു 1940 ജൂലൈ 31 ന് ഇംഗ്ലണ്ടിലെ പെന്റണ്‍ വില്ല ജയിലില്‍ അദ്ദേഹത്തെ തൂക്കിലേറ്റി ജയിലിന്‍റെ മൈതാനത്ത് തന്നെ ശവ സംസ്‌കാരവും നടത്തി.
ഇന്ത്യന്‍ യുവത്വത്തോടുള്ള വെല്ലു വിളിയാണ് സിംഗിന്റെ കൊലപാതത്തിലൂടെ ബ്രിട്ടീഷുകാര്‍ നടത്തിയിരിക്കുന്നത് എന്ന് മഹാത്മഗാന്ധി പറഞ്ഞു. ബോധം ഇല്ലാത്ത പ്രവര്‍ത്തി എന്ന് ജവഹര്‍ലാല്‍ നെഹ്‌റു പ്രതികരിച്ചു എല്ലാ ഇന്ത്യന്‍ നേതാക്കന്‍മാരും ഈ കൊലപാതകത്തെ അപലപിച്ചു.
1974 ജൂലൈ ഉദംസിംഗിന്‍റെ ഭൗതിക അവശിഷ്ടം കുഴിച്ചെടുത്ത് ഇന്ത്യ ഗവണ്‍മെന്റിന് നല്‍കി.
ഭൗതികാവശിഷ്ടം സിംഗിന്‍റെ ജന്മനാടായ പഞ്ചാബിലെ സണ്‍ത്തില്‍ ദഹിപ്പിച്ച് സുത്തി നദിയില്‍ നിമജ്ഞനം ചെയ്തു.
ഉദംസിംഗ് മൈക്കിള്‍ ഒ. ഡയറിനെ വെടിയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഉണ്ടകളും ലണ്ടനിലെ സ്‌കോട്ട്‌ലാന്റ് യാര്‍ഡിന്‍റെ ബ്ലാക്ക് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Discussion about this post