ഈ ഭാരത ഭൂമിയെ മുഴുവൻ കീഴടക്കി,മുഴുവൻ ഭാരതത്തേയും ഇസ്ലാമികവത്കരിക്കാം എന്ന ഔറങ്കസേബിൻ്റെ അഹങ്കാരത്തിന് കിട്ടിയ ആദ്യത്തെ അടി വീര മറാട്ടകളിൽ നിന്നായിരുന്നുവെകിൽ രണ്ടാമത്തേത് അങ്ങ് പഞ്ചാബിൽ നിന്നായിരുന്നു…
സിഖ് ഗുരുക്കന്മാരിൽ പത്താം സ്ഥാനക്കാരനും ഖാൽസ യുടെ സ്ഥാപകനുമായ ശ്രീ ഗുരു ഗോവിന്ദ് സിംഗ് മുഴക്കിയ സിംഹ ഗർജ്ജനം മുഖൾ പടയ്ക്ക് എന്നും പേടിയായിരുന്നു…1666 ഡിസംബർ മാസം 22 ന് ജനിച്ച അദേഹം,ഒൻപതാം വയസ്സിലാണ് ഗുരു പദവിയിലേക്ക് എത്തുന്നത്…സിഖ് വിഭാഗത്തിൽ തന്നെ ഒൻപതാമത്തെ ഗുരുവായിരുന്നു ഗുരു തേജ്ബഹദൂറിൻ്റെ ഏക പുത്രനായിരുന്നു ഗുരു ഗോവിന്ദ് സിംഗ്…
നിരന്തരമായി അദേഹത്തിന് മുഗൾ സേനയുമായി സംഘർഷത്തിൽ ഏർപ്പെടെണ്ടി വന്നു.. മതസ്വാതന്ത്ര്യനും ആത്മാഭിമാനത്തിനും വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരുന്ന ഗുരുവിന് തൻ്റെ ജനങ്ങളെയും അതിന് സജ്ജാരക്കണം എന്ന് അറിയാമായിരുന്നു…അങ്ങനെയാണ് 1699ലെ ബൈശാഖി മഹോത്സവത്തിൽ അദേഹം ഖാത്സ സ്ഥാപിക്കുന്നത്… അന്ന് തന്നെയാണ് ഇന്ന് നാം കാണുന്ന സിഖ് വിഭാഗം പിന്തുടരുന്ന പഞ്ച കേശുകളും രൂപം കൊള്ളുന്നത്….
ലഹരി വസ്തുക്കളുടെ സമ്പൂർണ്ണ നിരോധനം,വ്യഭിചാരം,അസാന്മാർഗിക ചെയ്തികൾ ഒക്കെ തന്നെ ഗുരു ഒഴിവാക്കുവാനും നിഷേധിക്കുവാനും നിർദേശം നൽകി.. മുഖൾ ഭരണാധികാരികൾ അമുസ്ലിങ്ങൾക്കു ഏർപ്പെടുത്തിയിരുന്ന ജസിയ എന്ന നികുതി,പൂർണമായി നിഷേധിക്കുകയും അതിനെതിരെ പോരാടുകയും ചെയ്തവരിൽ പ്രമുഖ സ്ഥാനം അദേഹത്തിനുണ്ട്…
പത്താമത്തെ ഗുരു എന്നത് മാത്രമല്ല അദേഹത്തിൻ്റെ പ്രത്യേകത.. പൂജ്യരായ പത്ത് ഗുരുക്കന്മാരിൽ അവസാനത്തെ ഗുരു കൂടിയായിരുന്നു അദേഹം…സർവരാലും ആദരിക്കപ്പെടുന്ന ഗുരു ഗ്രന്ഥ സാഹിബ് എന്ന പുണ്യഗ്രന്ഥം പരിഷ്കരിച്ചതും അദേഹം തന്നെ..
Discussion about this post