ഒരമ്മയ്ക്ക് ഭാരത ചരിത്രത്തിൻ്റെ ഗതി പ്രവാഹത്തെ നിയന്ത്രിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് പോലും ഇന്ന് സ്ഥാനമില്ലാതായി എങ്കിൽ രാജമാതാ ജീജാഭായ് ആണതിന് കാരണം.
മലസാ ഭായിയുടെയും ലഘൂജി യാദവ് റാവുവിൻ്റെയും സുന്ദരിയായ പുത്രിയായി 1598 ജനുവരി 12ന് ജനിച്ച ജീജാഭായ് വിവാഹം ചെയ്തത് ശഹാജി ബോൺസ്ലെയെയെയായിരുന്നു… മുഖൾ ഭരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത് ആ ദുർഭരണം അവസാനിപ്പിക്കുവാൻ രാമനെ പൊലെ ഒരാൾ ഉദയം ചെയ്യണമെന്ന് ജീജാ ഭായ് ആഗ്രഹിച്ചിരുന്നു…
അങ്ങനെ ശ്രീ രാമനെ പോലെ തേജ്ജസ്സ് ഉള്ള ഒരു പുത്രന് ,സാക്ഷാൽ ഛത്രപതി ശിവാജിക്ക് ജന്മം നൽകി…ശിവാജിയുടെ സ്വഭാവ രൂപീകരണത്തിൽ മാതാവായ ജിജാ ഭായ് വഹിച്ച പങ്ക് വളരെ വലുതാണ്..കുട്ടിക്കാലത്ത് തന്നെ പിതാവിൻ്റെ സാന്നിധ്യം സമീപത്തുല്ലാതിരുന്ന ശിവാജിക്ക് എല്ലാമെല്ലാം ജീജാ ഭായ് ആയിരുന്നു..മഹാഭാരതവും രാമായണവും ധർമ്മ കഥകളും എല്ലാം ശിവാജിയെ പഠിപ്പിച്ചത് മാതാവ് തന്നെയാണ്…ഇരുമ്പിൻ്റെ കരുത്തുള്ള ഹൃദയം തന്നെ തൻ്റെ മകന് വേണമെന്ന് നിർബന്ധ ബുദ്ധിയുണ്ടായിരുന്ന ജീജാ ഭായ് ശിവാജിയെ ദാദാജി കൊണ്ടദേവിൻ്റേ അടുക്കലേക്ക് തന്നെ ശിക്ഷണത്തിന് അയച്ചു…. ശിവാജി പിൽക്കാലത്ത് നടത്തിയ പോരാട്ടങ്ങളുടെ തുടക്കം അവിടുന്നാണ്….
അന്ന് ക്ഷേത്രങ്ങൾ പലതും മുസ്ലിം ആക്രമണം കാരണം നശിപ്പിക്കപ്പെട്ടിരുന്നു…. അന്നോക്കെ പൂനെയിൽ ഉണ്ടായിരുന്ന ദാദാജി ക്ഷേത്ര നവീകരണം നടത്താൻ തീരുമാനിച്ചപ്പോൾ കൂടെ ശിവാജിയെയും അയച്ചത് ജീജാ ഭായ് ആയിരുന്നു… ജീജാ ഭായ് ഭരണകാര്യങ്ങളിൽ ഇടപെടുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതുമൊക്കെ ശിവാജി ശ്രദ്ധിക്കുകയും മാതൃകയാക്കുകയും ജീവിതത്തിൽ അത് പ്രാവർത്തികമാക്കുകയും ചെയ്തിരുന്നു…സുപ്രധാനമായ പല തീരുമാനങ്ങൾ കൈകൊള്ളുന്നതിനും മുന്നേ ശിവാജി ജീജഭയിയോട് ചർച്ച ചെയുമായിരുന്നു…. സിംഹഗഡ് കോട്ട പിടിച്ചെടുക്കാൻ തനാജിയെ തന്നെ പറഞ്ഞയക്കണം എന്ന് തീരുമാനിച്ചത് ജീജാ ഭായ് തന്നെയായിരുന്നു…
ചതിയിലൂടെ ആഗ്രയിൽ ഔറംഗസേബ് ശിവാജിയെ തടവിലാക്കിയ സമയം മുഴുവനും തൻ്റെ പുത്രന് വേണ്ടി,ഹിന്ദു രാഷ്ട്രത്തിൻ്റെ നിലനിൽപ്പിന് വേണ്ടി ആ ധീര മാതാവ് ഭരണം ഏറ്റെടുത്തിരുന്നു…അരക്ഷിതാവസ്ഥയും ഭീതിയും അകറ്റി രാഷ്ട്രത്തെ തൻ്റെ മകൻ ചെയ്തത് പോലെ സദ്ഭരണ ത്തിലേക്ക് ആ അമ്മ നയിച്ചു….
പലർക്കും അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്…ഇന്ന് നാം ആഘോഷിക്കുന്ന ഗണേശോത്സവം മറാത്തകൾ ഗംഭീരമായി പണ്ട് ആഘോഷിച്ചിരുന്നു…അതിന് കാരണം, ജീജാഭായിയുടെ ഇഷ്ടദേവന്മാരിൽ ഒരാളായിരുന്നു ഗണേശൻ എന്നത് തന്നെ…ഛത്രപതി ശിവാജി, ഹിന്ദുരാഷ്ട്രത്തിൻ്റെ ഗരിമ ഉയർത്തി..ഭാരതഭൂമിയിൽ ഹിന്ദുത്വത്തിൻ്റെ ഭഗവദ് ധ്വജം പാറിച്ചു… ധർമ്മാധിഷ്ടിതനായ ഭരണാധികാരിയായി മാറി…ഇതിനെല്ലാം പക്ഷേ അദേഹത്തിനെ പ്രേരിപ്പിച്ചതും ആവേശം നൽകിയതും ആ അമ്മയായിരുന്നു… രാജമാതാ ജീജാഭായ് ചരിത്ര താളുകളിൽ എന്നും ഓർമ്മിക്കപ്പെടും, ഓർമ്മിക്കപ്പെടനം..
ഭാരത ചരിത്രം തിരുത്തിയെഴുതിയ അമ്മയായി…
Discussion about this post