പരാക്രം ദിവസ്
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി വെള്ളക്കാരനോട് യാചിക്കാൻ അദ്ദേഹം തയ്യാറായില്ല …. അവർ തരുന്നതിനായി കാത്തു നിൽക്കാൻ അദ്ദേഹത്തിന് മനസ്സുണ്ടായിരുന്നില്ല…. ബ്രിട്ടീഷ് ആധിപത്യം കൊടികുത്തി വാഴുകയും വൈസ്രോയിമാരും ഗവർണർ ജനറൽമാരും ഭരണകൂടമാവുകയും അവർ നിയോഗിക്കുന്ന കമ്മിഷനുകൾക്കും അവരുണ്ടാക്കുന്ന കരാറുകൾക്കും അനുസരിച്ച് സമരങ്ങൾ നിർത്തുകയും നീട്ടുകയും നടത്തുകയും ചെയ്ത സ്വാതന്ത്ര്യ സമര കാലത്ത് അതിന് നിന്ന് കൊടുക്കുകയായിരുന്നില്ല സുഭാഷ് ബോസ്, അതിനും മുകളിൽ കൊടി നാട്ടുകയായിരുന്നു.
ആസാദ് ഹിന്ദ് ഫൗജിലൂടെ രാജ്യം ആദ്യത്തെ സ്വതന്ത്ര സർക്കാരിനെ കണ്ടു. മുഗളാധിപത്യത്തിന്റെ കാലത്ത് വിമോചനത്തിന്റെ കൊടി ഉയർത്തി ഹിന്ദുസാമ്രാജ്യം സ്ഥാപിച്ച വീര ശിവാജിയുടെ വിപ്ളവ മാതൃകയായിരുന്നു അത് …..
സുഭാഷ് ചന്ദ്രബോസ് സർക്കാരുണ്ടാക്കി, സൈന്യമുണ്ടാക്കി. അവർ സായുധ പരിശീലനം നേടി ….. ആയുധ സജ്ജരായി…. ജപ്പാനും ജർമ്മനിയുമടക്കമുള്ള വിദേശ രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങളുണ്ടാക്കി …. ബ്രിട്ടീഷുകാരനോട് രാജ്യം വിട്ടു പോകാൻ ആജ്ഞാപിച്ചു , അല്ലെങ്കിൽ യുദ്ധത്തിനൊരുങ്ങാൻ താക്കീത് നൽകി …..
സ്വാതന്ത്ര്യത്തിന്റെ സ്വാഭിമാനത്തിന്റെ
മറു പേരായി സുഭാഷ് മാറി
ഭയന്നു പോയത് വെള്ളക്കാർ മാത്രമായിരുന്നില്ല , എറിഞ്ഞു കിട്ടുന്ന അധികാര ഭിക്ഷയിൽ കണ്ണുനട്ടിരുന്ന കപടനായകരും അതിൽ പെടും …..
അവർ അദ്ദേഹത്തെ ഇരുളിൽ നിർത്താൻ പരിശ്രമിച്ചു …. ദുസ്സഹമായ ആ തിരോധാനത്തിന്റെ രേഖകൾ പോലും മറച്ചു പിടിച്ചു …. ആരും ഒന്നും അറിയാതിരിക്കാൻ മാത്രം പടമായും പാഠമായും അല്പം ചിലത് അറിയിച്ചു ….
എന്നിട്ടും സുഭാഷ് ജ്വലിച്ചു നിന്നു . തമസ്കരണത്തിന്റെ കൂരിരുൾ കൊണ്ട് മറയ്ക്കാൻ ശ്രമിച്ചിട്ടും ആ സൂര്യൻ ഉദിച്ചു നിന്നു …. എല്ലാ തലമുറകളിലേക്കും ….
നേതാജി … യഥാർത്ഥ നേതാവ് ..
Discussion about this post