1915 ജനുവരി 26 ന് ജനിച്ച റാണി ഗൈഡിൻലിയു ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തിന് നേതൃത്വം നൽകിയ നാഗാ ആത്മീയ, രാഷ്ട്രീയ നേതാവായിരുന്നു . കേവലം പതിമൂന്നാം വയസ്സിൽ ഹൈപോ ജഡോനാങ്ങിന്റെ ഹെരാക മത പ്രസ്ഥാനത്തിൽ ചേർന്ന ഗൈഡിനലിയു മണിപ്പൂരിൽ നിന്നും ചുറ്റുമുള്ള നാഗാ പ്രദേശങ്ങളിൽ നിന്നും ബ്രിട്ടീഷുകാരെ തുരത്താനുള്ള പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായി മാറി.
ഹെരാക വിശ്വാസത്തിൽ, അവൾ ചെറചംഡിൻലിയു ദേവിയുടെ അവതാരമായി കണക്കാക്കപ്പെട്ടു. ഗൈഡിൻലിയുവിനെ 1932-ൽ 16-ആം വയസ്സിൽ അറസ്റ്റ് ചെയ്യുകയും ബ്രിട്ടീഷ് ഭരണാധികാരികൾ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം മാത്രം ജയിൽ മോചിതയായ അവർ തന്റെ ജനങ്ങളുടെ ഉന്നമനത്തിനായി തുടർന്നും പ്രവർത്തിച്ചു. പൂർവ്വിക നാഗാ മത ആചാരങ്ങളുടെ വക്താവായ അവൾ നാഗന്മാരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനെ ശക്തമായി എതിർത്തു.
ഭാരത സർക്കാർ 1982 പത്മഭൂഷൺ നൽകി ആദരിച്ചു.
സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിൽ അവരെ ആദരിക്കപെട്ട റാണിക്ക്
1983 ൽ വിവേകാനന്ദ സേവാ അവാർഡും ,മരണാനന്തരം
ബിർസ മുണ്ട അവാർഡും സമർപ്പിച്ചു.
ഭാരത സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര വനിതക്ക് പ്രണാമങ്ങൾ
Discussion about this post